ഒമാനിലും വെള്ളിയാഴ്ച പെരുന്നാൾ

മസ്കത്ത്: ഒമാനിൽ വെള്ളിയാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് വഖഫ് മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഒമാൻ വഖഫ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാമരിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച വൈകീട്ട് മസ്‌കത്തിൽ ചേർന്ന പ്രധാന ചന്ദ്രദർശന കമ്മിറ്റി യോഗത്തിലാണ് പ്രഖ്യാപനം. ഇതോടെ മറ്റു ഗൾഫ് രാജ്യങ്ങളിലും ഒമാനിലും ഒരേ ദിവസം ഈദുൽ ഫിത്വർ ആഘോഷിക്കും. മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച്, റമദാൻ ഒരു ദിവസം വൈകിയാരംഭിച്ച ഒമാനിൽ വ്യാഴാഴ്ച 29 നോമ്പ് പൂർത്തിയാക്കിയാണ് വെള്ളിയാഴ്ച പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുന്നത്.

ഇത്തവണത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച നാളിലാണെന്ന ഇരട്ടസന്തോഷത്തിലാണ് വിശ്വാസികൾ ഈദിനെ വരവേൽക്കാനൊരുങ്ങുന്നത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാതലത്തിൽ യു.എ.ഇയിലും ഖത്തറിലും സൗദി അറേബ്യയിലും ഈദ്ഗാഹുകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒമാനിൽ ഈദ്ഗാഹുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്‌കത്തിലെ അൽ ഖോർ മസ്ജിദിൽ പെരുന്നാൾ നമസ്‌കാരം നിർവഹിക്കും.

Tags:    
News Summary - Eid al-Fitr on Friday in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.