മസ്‌കത്ത്: ഒമാനിൽ വർധിച്ചു വരുന്ന രക്തത്തിന്റെയും പ്ലേറ്റ് ലെറ്റിന്റെയും ക്ഷാമം പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് ഫോക്കസ് ഇന്റർനാഷണൽ ഒമാൻ ടീമും വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാനും ചേർന്ന് വെള്ളിയാഴ്ച ബൗഷർ ബ്ലഡ് ബാങ്കിൽ രക്ത–പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തതിൽ 70 പേർ രക്തവും 10 പേർ പ്ലേറ്റ് ലെറ്റും ദാനം ചെയ്തു. ആരോഗ്യ രംഗത്ത് നിർണായകമായ പ്ലേറ്റ് ലെറ്റ് ദാനം കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകൾക്കും ഗുരുതര രോഗികൾക്കും ഇത്തരം ദാനങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജുവൈദ് അരൂർ, ശിബിൽ മുഹമ്മദ്, റഷാദ് ഒളവണ്ണ, ശരീഫ് വാഴക്കാട്, നൗഷാദ് പനക്കൽ, മുഹമ്മദ് ഇബ്രാഹീം, ബാലകൃഷ്ണൻ വല്യാട്ട്, വിനോദ് വാസുദേവ്, വിനോദ് ഇലമ്പിലാൻ, ഡോ. ഫെബിന ഗഫൂർ, നിഷാ വിനോദ്, ഹന്ന, ഫാത്തിമ അനു, ഷഹർബാൻ, റാബിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായും ജീവൻ രക്ഷിക്കാനുള്ള മഹത്തരമായ ദൗത്യമായും ഇത്തരം ക്യാമ്പുകളിൽ കൂടുതൽ പേർ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. വരും മാസങ്ങളിലും വിവിധ പ്രദേശങ്ങളിൽ സമാന ക്യാമ്പുകൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.