മസ്കത്ത്: ഉരീദു മൊബൈൽ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ ഇനി ഗ്ലോബൽ മണി എക്സ്ചേഞ്ച് ശാഖകൾ വഴി ലഭിക്കും. പ്രീ പെയിഡ് റീചാർജിന് ഒപ്പം പോസ്റ്റ് പെയിഡ് ബിൽ അടക്കാനും സൗകര്യമുണ്ട്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് റിയാല്‍ വരെയാണ് റീചാര്‍ജ് ചെയ്യാനാവുക. ഗ്ലോബൽ മണി ഉപയോക്താക്കൾക്കൊപ്പം പൊതുജനങ്ങൾക്കും ഇൗ സേവനം ലഭ്യമാകും. ഗ്ലോബല്‍ മണി കോര്‍പറേറ്റ് ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. സേവനങ്ങൾ വ്യാപിപ്പിക്കാൻ ഗ്ലോബല്‍ മണി എക്സ്ചേഞ്ചുമായി ചേര്‍ന്ന് പുതിയ സംവിധാനമൊരുക്കാനായതിൽ സന്തോഷമുണ്ടെന്ന് ഉരീദു ഓപറേഷന്‍സ് വിഭാഗം മേധാവി സിയാദ് അഹമ്മദ് ഇസ്സ അൽ സദ്ജാലി, ജനറല്‍ മാനേജര്‍ അഹമ്മദ് അബ്ബാസ് എന്നിവര്‍ പറഞ്ഞു. ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കുമായി ഒരുക്കുന്ന സൗകര്യം ഒമാെൻറ വിദൂര ഭാഗങ്ങളിൽ ഉള്ളവർക്ക് കൂടുതൽ ഉപകാരപ്പെടുമെന്ന് ഗ്ലോബൽ മണി മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ പറഞ്ഞു. ഗ്ലോബൽ മണി എക്സ്ചേഞ്ച് ലഭ്യമാക്കുന്ന വൈവിധ്യമാർന്ന സേവനങ്ങളുടെ ഭാഗമാണ് ഇതെന്ന് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു. ഇത്തരത്തിൽ കൂടുതൽ സേവനങ്ങൾ ഭാവിയിലും അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.