മസ്കത്ത്: ഒമാനിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി. അൽ ബറക കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ ഗസ്സ മുനമ്പിലെയും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെയും സ്ഥിതിഗതികളുൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ വിശകലനം ചെയ്തു.
യുദ്ധം തടയുന്നതിനും ഗസ്സ മുനമ്പിലേക്ക് സഹായം എത്തിക്കുന്നതിനുമുള്ള യു.എൻ ശ്രമങ്ങൾ എന്നിവയും ചർച്ചയായി.ഒമാൻ-യു.എൻ സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും തമ്മിലുള്ള സംയുക്ത പ്രവർത്തനത്തെ പിന്തുണക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും സുൽത്താൻ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു.
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, പ്രൈവറ്റ് ഓഫിസിലെ ഉപദേശകൻ ഹുസൈൻ ബിൻ അലി ബിൻ അബ്ദുൽ ലത്തീഫ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.