തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം: പ്രതിപക്ഷനേതാവിനെ സന്തോഷമറിയിച്ച് ഇൻകാസ് ഒമാൻ

മസ്കത്ത്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിൽ പ്രവാസ ലോകത്തിന്റെ സന്തോഷം പ്രതിപക്ഷനേതാവിനെ നേരിട്ടറിയിച്ച് ഇൻകാസ് ഒമാൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ധാരാളം ഇൻകാസ് നേതാക്കൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുകയും വോട്ട് സമാഹരിക്കുകയും ചെയ്തിരുന്നതായി ഇൻകാസ് ഒമാൻ പ്രസിഡന്റ് സന്തോഷ് പള്ളിയക്കൻ പ്രതിപക്ഷനേതാവിനെ അറിയിച്ചു.

ധാരാളം പ്രവാസി വോട്ടർമാരെ നാട്ടിൽ എത്തിക്കാൻ സാധിച്ചതും വിജയത്തിന്റെ സന്തോഷം വർധിപ്പിക്കുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി നേതാക്കളെ നാട്ടിൽ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താൻ ശ്രദ്ധിക്കുമെന്നും കഴിയുന്നത്ര വോട്ടർമാരെ നാട്ടിലെത്തിച്ച് യു.ഡി.എഫിന്റെ വിജയത്തെ സഹായിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റിനെയും മറ്റ് നേതാക്കളെയും സന്ദർശിക്കവെ സന്തോഷ് പറഞ്ഞു.

Tags:    
News Summary - UDF's victory in local elections: Incas Oman congratulates opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.