സലാല: ഒമാനിലെ സലാലയില്‍ രണ്ട് എറണാകുളം സ്വദേശികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെി. മൂവാറ്റുപുഴ ആട്ടായം മുടവനാശേരിയില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് (52), ഉറവക്കുഴി കുറ്റമറ്റത്തില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്‍െറ മകന്‍ നജീബ് (ബേബി-49) എന്നിവരാണ് മരിച്ചത്. തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിന്‍െറ ഭാഗമായി സന്ദര്‍ശക വിസയിലാണ് ഇരുവരും സലാലയില്‍ എത്തിയത്.
ദാരീസിലെ സ്വദേശി വീടിന്‍െറ താഴെനിലയിലായിരുന്നു താമസം. മുറിക്കുപുറത്ത് ഞായറാഴ്ച രാവിലെയാണ് ആദ്യം മുഹമ്മദിന്‍െറ മൃതദേഹം കണ്ടത്. റോഡിലൂടെ പോയ ആള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നത്തെിയ പൊലീസ് പൂട്ടിക്കിടന്ന മുറി തുറന്ന് നടത്തിയ പരിശോധനയില്‍ നജീബിന്‍െറ മൃതദേഹവും കണ്ടത്തെി. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്‍െറ മുഖത്ത് രക്തം പറ്റിയിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മുറിക്കകത്തും രക്തമുണ്ടായിരുന്നു. സലാലയിലുള്ള മൂവാറ്റുപുഴ സ്വദേശിയുമായി ചേര്‍ന്ന് ക്രഷര്‍ യൂനിറ്റ് ആരംഭിക്കാനുള്ള ജോലികള്‍ ഒരു വര്‍ഷത്തോളമായി നടന്നുവരുകയായിരുന്നു.
മൂവാറ്റുപുഴ ഈറക്കല്‍ കുടുംബാംഗം സല്‍മയാണ് മുഹമ്മദിന്‍െറ ഭാര്യ. മക്കള്‍: ലുഖ്മാന്‍, മുഹ്സിന, അദ്നാന്‍. നജീബിന്‍െറ ഭാര്യ ഹസന്‍ ബീഗം (മോളി). മക്കള്‍: അമീന്‍ മുഹമ്മദ്, അല്‍ക്ക ഫാത്തിമ, അലീന മീര. ഇരുവരുടെയും മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.