മസ്കത്ത്: ഐ.സി.സി പുരുഷ ട്വന്റി20 ലോകകപ്പ് ട്രോഫിയുടെ ലോക പര്യടനത്തിന്റെ ഭാഗമായി മസ്കത്തിൽ ആരാധകർക്കായി ബുധനാഴ്ച ട്രോഫി പ്രദർശിപ്പിക്കും.അവന്യൂ മാളിൽ വൈകീട്ട് മൂന്നു മുതൽ നാലുവരെയാണ് ആരാധകർക്കായി ട്രോഫി അനാവരണം ചെയ്യുക. തുടർന്ന് ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി മൈതാനത്ത് വൈകീട്ട് ആറു മുതൽ രാത്രി ഒമ്പതുവരെ പ്രദർശിപ്പിക്കും. അടുത്തവർഷം ഫെബ്രുവരി ഏഴു മുതലാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയും ശ്രുലങ്കയുമാണ് ആതിഥേയർ. ഇത് നാലാം തവണയാണ് ഒമാൻ ലോകകപ്പിന് ഇടം നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.