മസ്കത്ത്: അന്തർദേശീയ സമുദ്രകാര്യ കമീഷെൻറ നേതൃത്വത്തിലുള്ള സുനാമി തയാറെടുപ്പ് പരിശീലന പരിപാടി ഇന്ന് നടക്കും. ‘ഇന്ത്യൻ ഒാഷ്യൻ വേവ് 18’ എന്ന പേരിൽ രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന പരിപാടിയിൽ ഒമാൻ അടക്കം ഇന്ത്യൻ മഹാസമുദ്രം അതിരിടുന്ന രാജ്യങ്ങളെല്ലാം പെങ്കടുക്കുന്നുണ്ട്.
പരിശീലന പരിപാടികളുടെ ഭാഗമായി സവാദി ബീച്ചിെൻറ ഒരു ഭാഗം ഇന്ന് ഒഴിപ്പിക്കും.
ഒരിക്കല്‍ക്കൂടി സൂനാമി വന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സജ്ജമാണോയെന്നു പരിശോധിക്കുന്നതിെൻറ ഭാഗമായാണ് പരിശീലനം. സൂനാമിയുണ്ടാകുന്നപക്ഷം കൈകൊള്ളേണ്ട രക്ഷാനടപടികളെ കുറിച്ച അവബോധവും പകർന്നുനൽകും. പരിശീലന പരിപാടികൾ വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ പൊതുജനങ്ങൾക്ക് പരിശീലനം വീക്ഷിക്കാൻ അവസരമുണ്ടാകുമെന്ന് സിവിൽ ഡിഫൻസ് പൊതു അതോറിറ്റി അറിയിച്ചു. ആർ.ഒ.പിയുടെയും സിവിൽ ഡിഫൻസിെൻറയും മാനദണ്ഡങ്ങൾക്കനുസരിച്ചാകും വീക്ഷിക്കുന്നതിനുള്ള അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.