മസ്കത്ത്: ഗതാഗത, ഐ.ടി സംബന്ധമായ എല്ലാ നിയമലംഘനങ്ങളും റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും പുതിയ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു. അടുത്ത ഫെബ്രുവരി 15 മുതൽ ഈ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അറിയിച്ചു.
ലാൻഡ് ട്രാൻസ്പോർട്ട് നിയമം (രാജകീയ ഉത്തരവ് നമ്പർ 10/2016), അതിന്റെ എക്സിക്യൂട്ടിവ് റെഗുലേഷൻ (റെസല്യൂഷൻ നമ്പർ 3/2018) എന്നിവ പ്രകാരം നിയമലംഘനങ്ങൾ നടത്തിയ വ്യക്തികളും കമ്പനികളും ഉൾപ്പെടെയുള്ളവർ ഈ പ്രഖ്യാപനം വന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അവരുടെ കേസുകൾ പുനഃപരിശോധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുടിശ്ശികയുള്ള ലംഘനങ്ങൾ പരിഹരിച്ചിട്ടില്ലെങ്കിൽ ബിസിനസ് പ്രവർത്തനങ്ങളിൽ ഉണ്ടാകാവുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ തടയുന്നതിനും ഇത് സഹായകമാണെന്ന് അധികൃതർ വ്യക്തമാക്കി.
തടസ്സമില്ലാതെ ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് പിഴയുണ്ടെങ്കിൽ അവ അടക്കേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.