മസ്കത്ത്: വർധിച്ചുവരുന്ന ഇലക്ട്രോണിക് തട്ടിപ്പ് പ്രശ്നം, ഇലക്ട്രോണിക് രംഗത്തെ വിവിധതരം തട്ടിപ്പുരീതികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ഡിസംബർ 14ന് ഗുണഭോക്താക്കളുമായി മീറ്റിങ് സംഘടിപ്പിക്കും. അതോറിറ്റിയും പൊതുജനങ്ങളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം വളർത്തിയെടുക്കുക, പ്രധാന മേഖലയിലെ വെല്ലുവിളികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുക, ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രായോഗിക പരിഹാരങ്ങൾക്കായാണ് ‘സൃഷ്ടിപരമായ സംഭാഷണം’ എന്ന പരമ്പരയുടെ ഭാഗമായി മീറ്റിങ് സംഘടിപ്പിക്കുന്നത്.
ഈ വർഷം, ഇലക്ട്രോണിക് തട്ടിപ്പിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കും. നിലവിലുള്ള ഇ-തട്ടിപ്പ് രീതികൾ, നെറ്റ്വർക്കുകളുടെ പങ്കും വ്യാപനവും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ബ്രെയിൻസ്റ്റോമിങ് സെഷനുകൾ യോഗത്തിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക ക്ഷണക്കത്ത് വഴി രജിസ്റ്റർ ചെയ്യണമെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.