മസ്കത്ത്: ബലിപെരുന്നാൾ ആഘോഷിക്കാനായി ജി.സി.സി രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് സഞ്ചാരികൾ ഒഴുകുന്നു. സുൽത്താനേറ്റിലെ തണുപ്പ് കുറഞ്ഞ പ്രദേശമായ ജബൽ അഖ്ദർ, ജബൽ ശംസ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതൽ ആളുകളും എത്തുന്നത്. ജി.സി.സി പൗരൻമാരും മലയാളികളടക്കമുള്ള പ്രവാസികളും സുൽത്താനേറ്റിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്നുണ്ട്. മലയാളികളടക്കമുള്ളവർ ദിവസങ്ങൾക്ക് മുന്നേ ഒമാനിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയാണ് കഴിയുന്നത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതാണ് മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലേക്കുള്ള പെരുന്നാൾ യാത്ര മാറ്റി ഒമാൻപോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ നിർബന്ധിതരാക്കിയത്. കുടുംബവുമായി കഴിയുന്നവർക്ക് നാട്ടിൽപോയി വരാൻ ലക്ഷങ്ങളാണ് ടിക്കറ്റ് ഇനത്തിൽ മാത്രം ചെലവ് വരുന്നത്.
ഖത്തർ, സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് കൂടുതലും ആളുകൾ എത്തിയിരിക്കുന്നത്. ഖരീഫ് കാലം ആരംഭിച്ചതിനാല്‍ സലാലയാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഇത്തവണ സൗദി, ഖത്തര്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നതും ഒമാനെയാണ്. യു.എ.ഇയില്‍നിന്നുള്ള സന്ദര്‍ശകരിലേറെയും റോഡ് മാര്‍ഗമാണ് സുൽത്താനേറ്റിലേക്ക് എത്തുന്നത്. ദുബൈ ഒമാന്‍ ബോര്‍ഡറായ ഹത്തയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഒമാന്റെ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആർഷിക്കുന്നതിനുള്ള പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.