മസ്കത്ത്: ഖരീഫിൽ പച്ചപുതച്ചിരിക്കുന്ന സലാലയുടെ വീഥികൾക്ക് ആവേശക്കാഴ്ചകൾ സമ്മാനിച്ച് ടൂർ ഓഫ് സലാല ദീർഘദൂര സൈക്ലിങ് മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. ഇതിന്റെ ഭാഗമായി ദോഫാറിലുടനീളമുള്ള പ്രധാന റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.
മത്സരത്തിന്റെ ആദ്യഘട്ടം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഐൻ റസാത്തിൽനിന്ന് ആരംഭിക്കും. സൈക്ലിങ് താരങ്ങൾ ഐൻ റസാത്തിൽനിന്ന് അൽ-മമോറ റൗണ്ട്എബൗട്ടിലേക്ക് പോകും. തുടർന്ന് ഹംറാൻ, മിർബത്ത് റൗണ്ട്എബൗട്ടുകൾ വഴി ദാമർ പാലത്തിൽ എത്തും. അവിടെനിന്ന്, ഗ്രാവിറ്റി പോയിന്റ് കടന്ന് തവിയാത്തിർ, ദർബാത്ത് വെള്ളച്ചാട്ട പാലത്തിന് കുറുകെ, മനോഹരമായ ഖോർ റോറിയിൽ സമാപിക്കും. മത്സര സമയങ്ങളിൽ വാഹനമോടിക്കുന്നവർ ബദൽ വഴികൾ തെരഞ്ഞെടുക്കണമെന്നും മത്സരാർഥികളുടെ ഓരോ സംഘവും കടന്നുപോയ ഉടൻ തന്നെ റോഡുകൾ വീണ്ടും തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.