മലർവാടി ചിത്രരചന മത്സരം 

മലർവാടി ചിത്രരചന മത്സരം സംഘടിപ്പിച്ചു

സലാല: മലർവാടി സലാലയിൽ ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ‘മഴവില്ല് 2026’ എന്ന പേരിൽ ഐഡിയൽ ഹാളിൽ നടന്ന പരിപാടി ആർട്ട് അധ്യാപകൻ ഷൈജു അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾ നാല് കാറ്റഗറികളിലായാണ് മത്സരത്തിൽ പങ്കെടുത്തത്.

ശദ അർഷദ് പ്രാർഥന ഗാനം ആലപിച്ചു. സാബുഖാൻ അധ്യക്ഷത വഹിച്ചു. സമീർ കെ.ജെ, മുസ്അബ് ജമാൽ, മൻസൂർ, ഫസ്ന, മദീഹ ഹാരിസ്, മുംതാസ് തുടങ്ങിയവർ സംബന്ധിച്ചു. ‘ലെറ്റ്സ് റിഫ്ലക്റ്റ് ആൻഡ് കണക്ട്’ എന്ന വിഷയത്തിൽ ഷെറിൻ മുസ്അബ് രക്ഷിതാക്കളുമായി സംവദിച്ചു. മലർവാടി കോഓഡിനേറ്റർ റജീന നേതൃത്വം നൽകി. നൂറുകണക്കിന് വിദ്യാർഥിത്ഥികൾ പങ്കെടുത്തു.

Tags:    
News Summary - Malarvadi Painting Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.