ഇൻകാസ് സലാല സംഘടിപ്പിച്ച സന്തോഷ് കുമാർ
അനുസ്മരണ പരിപാടിയിൽനിന്ന്
സലാല: ഇൻകാസ് സലാലയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം ഒ.ഐ.സി.സി സലാല റീജനൽ പ്രസിഡന്റായിരുന്ന സന്തോഷ് കുമാർ അനുസ്മരണം സംഘടിപ്പിച്ചു. ചരമ വാർഷിക ദിനത്തിൽ ഇൻകാസ് ഓഫിസിൽ നടന്ന അനുസ്മരണ പരിപാടിയിൽ ഷിജു ജോർജ് അധ്യക്ഷത വഹിച്ചു.
സലീം കൊടുങ്ങല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഹരീഷ് കുമാർ, സുരേഷ്, രഘു, ലക്ഷ്മി ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. നല്ലൊരു കോൺഗ്രസ് പ്രവർത്തകനും സംഘാടകനുമായിരുന്നുവെന്ന് സംസാരിച്ചവർ പറഞ്ഞു. ബാബു കുറ്റ്യാടി സ്വാഗതവും വിജയ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.