ലൈഫ് ലൈൻ ഹോസ്പിറ്റലുമായി ചേർന്ന് ഹവാന സലാല സംഘടിപ്പിച്ച സംഗീത പരിപാടിയിൽനിന്ന്
സലാല: ലൈഫ് ലൈൻ ഹോസ്പിറ്റലുമായി ചേർന്ന് ഹവാന സലാല സംഗീത പരിപാടി സംഘടിപ്പിച്ചു. ‘മൂൺ ലൈറ്റ് മെലഡീസ്’ എന്ന പേരിൽ പിന്നണി ഗായിക സൗമ്യ സനാതനനാണ് ഷോ നയിച്ചത്. മരീന ഏരിയയിലെ ക്ലിനിക്കിന് സമീപമായാണ് പരിപാടി നടന്നത്.
ഹിന്ദി, അറബി, മലയാളം ഭാഷകളിൽ ആലപിച്ച ഗാനങ്ങൾ പ്രേക്ഷകർക്ക് അനുഭൂതിദായകമായി. വിവിധ വാദ്യ ഉപകരണങ്ങളിലും സൗമ്യ തന്റെ പ്രാഗല്ഭ്യം പ്രകടിപ്പിച്ചു. വിവിധ രാജ്യക്കാരായ നൂറു കണക്കിനുപേർ ഷോ ആസ്വദിക്കാനെത്തി. ഇന്ത്യ സ്കൂൾ സലാല സംഗീത അധ്യാപികയാണ് സൗമ്യ സനാതനൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.