മസ്കത്ത്: കനത്ത ചൂടിലേക്ക് ഒമാൻ നീങ്ങുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്ന സ്ഥിതിയാണുള്ളത്. സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനില സുഹാറിലാണ് രേഖപ്പെടുത്തിയത്. 47.1 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
മസ്കത്തിൽ 44.5 ഡിഗ്രി സെൽഷ്യസാണ് ചൂട്. സുൽത്താനേറ്റിലെ മറ്റ് പ്രദേശങ്ങളിലും നല്ല ചൂടാണാണുള്ളത്. ഹംറ അദ് ദുരു 45.2, ഫഹുദ്, സൂർ 44.8, ബൗഷർ 44.6, സുവൈഖ്, അൽ അവാബി 44.2, ഖസബ്, ഇബ്രി 43.4 നിസ്വ 43.2 ഡഗ്രി സെൽഷ്യസുമാണ് മറ്റിടങ്ങളിൽ അനുഭവപ്പെട്ട താപനില.
ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ പറയുന്നു. നന്നായി വെള്ളം കുടിക്കുകയാണ് വേനൽകാലത്തെ പല പ്രശ്നങ്ങൾക്കുമുള്ള മികച്ച പ്രതിരോധം. സാധാരണ ഈ കാലയളവില്‍ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങള്‍, നീര്‍ജലീകരണം (ഡീഹൈഡ്രേഷന്) തുടങ്ങിയവ വെള്ളം കുടിക്കുന്നതുക്കൊണ്ട് തടയാന്‍ സാധിക്കും. കുട്ടികള്‍ നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ഇതു മുതിര്‍ന്നവര്‍ക്കും ബാധകമാണ്. വേനലില്‍ ശരാശരി രണ്ടു ലിറ്റര്‍ മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം.
ചൂടു കൂടുന്നതോടെ വിയര്‍പ്പ് കൂടും. അമിത വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറഞ്ഞ് നിര്‍ജ്ജലീകരണം സംഭവിക്കുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കണം. ഒരേസമയം അധികം വെള്ളം കുടിക്കാതെ അൽപാൽപം ഇടവിട്ട് കുടിക്കുന്നതാണ് നല്ലത്. എന്നാല്‍, ശാരീരിക അധ്വാനമുള്ള ജോലികള്‍ ചെയ്യുന്നവര്‍ അവരുടെ ആവശ്യാനുസരണം വെള്ളം കുടിക്കണമെന്നും ആരോഗ്യമേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.