കെ.വി ഗ്രൂപ് ഓഫ് കമ്പനീസ് വെള്ളിയാഴ്ച റുസൈലിൽ നടത്തിയ ഗ്രാൻഡ് ഇഫ്താർ വിരുന്ന്
മസ്കത്ത്: കെ.വി ഗ്രൂപ്പ് ഓഫ് കമ്പനീസ് റുസൈലിൽ നടത്തിയ ഗ്രാൻഡ് ഇഫ്താർ വിരുന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി. എല്ലാ വർഷവും റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചനടത്താറുള്ള ഗ്രാൻഡ് ഇഫ്താർ വിരുന്നാണ് ഫൈഹാ ഇഫ്താർ.
കെ.വി ഗ്രൂപ്പ് ആസ്ഥാനമായ കുറിയ മുറിയ അങ്കണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 5000 ഓളം പേർ പങ്കെടുത്ത ഇഫ്താർ വിരുന്നിന് മാനേജ്മെന്റും സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളും നേതൃത്വം നൽകി. സുൽത്താനേറ്റിനോടും സമൂഹത്തോടുമുള്ള കെ.വി ഗ്രൂപ്പിന്റെ പ്രതിബദ്ധതയും ഉത്തരവാദിത്തവുമാണ് ഇത്തരം സംഗമമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.ഇഫ്താർ സംഗമത്തനെത്തിയവരെ കെ.വി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജബ്ബാർ, മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഡയറക്ടർ ബി.കെ. ലത്തീഫ് എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. സിംസാറുൽ ഹഖ് ഹുദവി റമദാൻ സന്ദേശ ഭാഷണം നിർവഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ അന്തരിച്ച ജീവനക്കാരായ മലയാളി റഫീഖ് പാലാട്ടുകുഴിയൻ, ഒമാനി ഉസാമ യൂസുഫ് ഖമീസ് അൽ ആമിരി എന്നിവർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനക്കും അനുസ്മരണ സദസ്സിനും നൗഷാദ് ബാഖവി ചിറയിൻകീഴ് നേതൃത്വം നൽകി. ഒമാനിലെ പ്രധാന ഫ്രൂട്ട് ആഡ് വെജിറ്റബിൾ വിതരണക്കാരായ സുഹൂൽ അൽ ഫൈഹ, സൂപ്പർമാർക്കറ്റ് ഡിവിഷൻ - അൻഹാർ അൽ ഫൈഹ, ജ്യൂസ് ആൻഡ് കട്ട് ഫ്രൂട്ട് ഡിവിഷൻ - ഫൈഹ ഫ്രഷ് ഡിലൈറ്റ്‌സ്, പ്ലാസ്റ്റിക് മാനുഫാക്ടറിങ് ഡിവിഷൻ - അൽ നസീം ഇന്റർനാഷനൽ തുടങ്ങിയ കമ്പനികളുടെ ഗ്രൂപ്പ് ആണ് കെ.വി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഏറെ വർഷക്കാലമായി കെ.വി ഗ്രൂപ്പ് നടത്തുന്ന ഈ ഇഫ്താർ സംഗമത്തിൽ വിവിധ ഇടങ്ങളിൽ നിന്നായി സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് പങ്കെടുക്കാറുള്ളത്.
പാചകമടക്കം ഇഫ്താറിന്റെ എല്ലാ ക്രമീകരണങ്ങളും മാനേജ്മെന്റും ജീവനക്കാരും ചേർന്ന് ഒരുക്കുന്നതാണെന്നതിനാൽ ഈ സംഗമം ഈ രീതിയിൽ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഇഫ്താർ സംഗമമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.