മസ്കത്ത്: ഒമാനിലെ പ്രമുഖ ബിസ്കറ്റ് ബ്രാൻഡായ നബിൽ ‘വിൻ വിത്ത് നബിൽ’ കാമ്പയിൻ ഒന്നാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. മുഹമ്മദ് സുലൈമാൻ അൽ അമീരി, ഷെയ്ഖാൻ ബിൻ സെയ്ഫ് ബിൻ അലി അൽ അലവി എന്നിവർക്ക് ആപ്പിൾ ഐഫോൺ 17 സമ്മാനമായി ലഭിച്ചു.
നിഷാദ് റഹ്മാൻ, ആസിഫ് റാസ എന്നിവർക്കാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ ലഭിച്ചത്. സുൽത്താൻ മുഹമ്മദ് അബ്ദുല്ല അൽ അംറി, യഹ്യ മുഹമ്മദ് അൽ ഉവൈദത്ത്, യൂസുഫ് ബിൻ അഹ്മദ് ബിൻ സാലിം അൽ മസ്കരി, വഫ ഖമീസ് ഹാമിദ് അൽ ദുഐഷി, സഹ്റ മാജിദ് അൽ വാഹിബി എന്നിവർക്ക് സ്വർണനാണയവും സമ്മാനമായി ലഭിച്ചു.തുടർച്ചയായി ഒമ്പതാം വർഷമാണ് നബിൽ ബ്രാൻഡ് ഉടമസ്ഥരായ നാഷനൽ ബിസ്കറ്റ് ഇൻഡസട്രീസ് ലിമിറ്റഡ് ‘വിൻ വിത്ത് നബിൽ’ കാമ്പയിനുമായി ഉപഭോക്താക്കളിലേക്കെത്തുന്നത്. ‘ജിടൂർ ഡാഷിങ് എസ്.യു.വി’ ആണ് ബമ്പർ സമ്മാനം.
കാമ്പയിൻ 2026 ജനുവരി 15 വരെ തുടരും. നബിൽ മാമൂൽ ഒമാൻ, നബിൽ കൊകോജോയ്, നബിൽ ഷുഗർ ഫ്രീ ഡൈജസ്റ്റിവ്, റെലിഷ്, നബിൽ ക്രമോർ ഡാർക് കുക്കീസ്, നബിൽ ബിഗ് ക്രഞ്ച് തുടങ്ങി വിവിധ പാക്കറ്റുകളിൽ സമ്മാനക്കൂപ്പണുകൾ ലഭിക്കും. ഓരോ കൂപ്പണിലും പ്രത്യേകം കോഡ് രേഖപ്പെടുത്തിയിരിക്കും. കൂപ്പണിലുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്തശേഷം www.winwithnabil.com വെബ്സൈറ്റിൽ കൂപ്പണിൽ രേഖപ്പെടുത്തിയ പ്രത്യേക കോഡ് രജിസ്റ്റർ ചെയ്യണം. ഒമാനിലെ മുൻനിര ഹൈപ്പർ മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും നബിൽ ഉൽപന്നങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.