സൊഹാർ: പ്രവാസികളായ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് അണിയിച്ചൊരുക്കിയ 'പഞ്ചാര' വെബ്സീരീസ് ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്ത ഐ മാജിക് സ്റ്റുഡിയോ സോഹറിെൻറ ബാനറിൽ പുറത്തിറക്കിയ സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമാനിൽ ആദ്യമായാണ് വെബ്സീരീസ് രംഗത്ത് ഇത്തരമൊരു പരീക്ഷണം. ഒരു കുടുംബവും മറ്റു ആനുകാലിക വിഷയവുമാണ് ചിത്രത്തിെൻറ ഇതിവൃത്തം.
നർമ്മവും ചിന്തയും നേരംപോക്കുമായാണ് 'പഞ്ചാര' മുന്നോട്ടു പോകുന്നത്. തുടർ സീരീസായി മാസത്തിൽ രണ്ട് എപ്പിസോഡുകൾ പുറത്തിറക്കാനാണ് ഉദ്ദേശ്യമെന്ന് സംവിധായകനായ റോബിൻ മെട്ടയിൽ പറഞ്ഞു. തിരക്കഥ-നിഖിൽ ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് വട്ടോളി, സംഗീതം- ജോബിൻ ജി. ജോസഫ്, നിർമാണം- ജോസ് ചാക്കോ, കാമറ ആൻഡ് എഡിറ്റിങ്-പ്രണവ് കാക്കന്നൂർ, അസോസിയേറ്റ്- ഉമേഷ് വട്ടോളി എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.