Posted On
date_range Updated On
date_range ഒമാനിലെ മുൻ പ്രവാസി ഡോക്ടർ നാട്ടിൽ നിര്യാതയായി
മസ്കത്ത്: ഒമാനിൽ മുൻ പ്രവാസിയായിരുന്ന മലയാളി ഡോക്ടർ നാട്ടിൽ നിര്യാതയായി. ഏറെ കാലം മസ്കത്ത് റുവി റെക്സ് റോഡിൽ ക്ലിനിക് നടത്തിയിരുന്ന തൃശൂർ ചാലക്കുടി പാലസ് റോഡിൽ ചിറ്റിലപ്പള്ളി തണ്ടിയേക്കൽ വാറുണ്ണി ജോർജിന്റെ ഭാര്യ ഡോ. ട്രീസ ജോർജ് (74) ആണ് മരിച്ചത്. കോവിഡ് സീസണിലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
മക്കൾ: ഡോ. ഗ്രേസ് ജോർജ്, ഡോ. ഗ്ലോറിയ ജോർജ്. മരുമക്കൾ: ഡോ. സുരേഷ് ഡേവിസ്, ഡോ. ആന്റണി തോമസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ചാലക്കുടി സെന്റ് ജെയിംസ് ഫൊറോണ പള്ളിയിലെ ശ്മശാനത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.