കാരുണ്യത്തിന്റെ തണലുമായി ‘ഫാക് കുർബ’; ഒമാനിൽ 1,519 തടവുകാർ മോചിതരായി

മസ്‌കത്ത്: ഒമാനിലെ മാനുഷിക കാരുണ്യ പദ്ധതിയായ ‘ഫാക് കുർബ’യുടെ പതിമൂന്നാം പതിപ്പിലൂടെ വിവിധ ഗവർണറേറ്റുകളിൽ നിന്നായി 1,519 പേർ ജയിൽ മോചിതരായി. ക്രിമിനൽ കുറ്റങ്ങളിലല്ലാത്ത സാമ്പത്തിക ബാധ്യതകളെത്തുടർന്ന് തടവിലാക്കപ്പെട്ടവർക്കാണ് ഈ പദ്ധതി ആശ്വാസമായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ബാധ്യതകൾ തീർപ്പാക്കി അവരെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കേവലം വ്യക്തികളെ മോചിപ്പിക്കുക എന്നതിലുപരി, സാമ്പത്തിക പരാധീനതകൾ മൂലം തകരുന്ന കുടുംബങ്ങളെ സഹായിക്കാനും സാമൂഹിക സുസ്ഥിരത ഉറപ്പാക്കാനും ഒമാൻ ലോയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന ഈ കാരുണ്യ സംരംഭം വഴി കഴിയുന്നു. 2012-ൽ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 9,717 പേരെയാണ് കടക്കെണിയിൽ നിന്നും തടവിൽ നിന്നും ഈ പദ്ധതി വഴി മോചിപ്പിച്ചത്.

Tags:    
News Summary - 'Fak Kurbah’ offers a shadow of mercy; 1,519 prisoners released in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.