Posted On
date_range Updated On
date_range ആഫ്രിക്കൻ സ്വദേശികളുടെ നുഴഞ്ഞുകയറ്റ ശ്രമം; ദുകത്തിൽ രണ്ട് ഏജന്റുമാർ അറസ്റ്റിൽ
മസ്‌കത്ത്: ആഫ്രിക്കൻ സ്വദേശികളായ 23 പേരെ നിയമവിരുദ്ധമായി ഒമാനിലേക്ക് കടത്താൻ സഹായിച്ച രണ്ടു പേരെ അൽ വുസ്ത ഗവർണറേറ്റിലെ ദുകം വിലായത്തിൽ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാരെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ആർ.ഒ.പിയുടെ പരിശോധന വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ച 23 ആഫ്രിക്കൻ സ്വദേശികളെയും ആർ.ഒ.പി കസ്റ്റഡിയിലെടുത്തു. അൽ വുസ്ത ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെയും നുഴഞ്ഞുകയറ്റക്കാർക്കെതിരെയും നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.