സുൽത്താൻ ഹൈതം ബഹ്‌റൈൻ രാജാവുമായി ചർച്ച നടത്തി

മസ്‌കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തിങ്കളാഴ്ച ഫോണിലൂടെ ചർച്ച നടത്തി.

മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്തു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ശക്തമായ നയതന്ത്ര ശ്രമങ്ങൾ ആവശ്യമാണെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഇരുവരും വിലയിരുത്തി. കടൽ വഴിയുള്ള ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു. രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക- അന്തർദ്ദേശീയ ഏകോപനം ശക്തമാക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച്, രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിച്ച്, സമാധാനപരമായും നയതന്ത്രപരമായുമുള്ള നീക്കങ്ങളിലൂടെ തർക്കം പരിഹരിക്കണം. ഇത് പ്രാദേശികവും ആഗോളവുമായ സുരക്ഷക്ക് അനിവാര്യമാണെന്നും ഇരുവരും വ്യക്തമാക്കി.

Tags:    
News Summary - Sultan Haitham holds talks with the King of Bahrain.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.