ബിന്ദു പാലക്കൽ, മസ്കത്ത്

​പ്രവാസി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കണം

കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസി സമൂഹം. ഇന്നത്തെ സാഹചര്യത്തിൽ അടിയന്തര ശ്രദ്ധ പതിക്കേണ്ട മേഖല തന്നെയാണിത്. പ്രവാസി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കണം. വിദേശത്തു മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ ഏതിക്കുന്ന കാര്യത്തിലും പ്രവാസി പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യത്തിലും പുതിയ സർക്കാർ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തൊഴിൽ നഷ്ടപ്പെട്ട നാട്ടിലെത്തുന്ന പ്രവാസി വിദഗ്ധ തൊഴിലാളികളുടെ സേവനം സംസ്ഥാനത്തിന് ലഭിക്കത്തക്ക രീതിയിൽ വിദഗ്ധ സമിതി രൂപീകരിക്കണം. ഉടനെ തന്നെ മുഖ്യമന്ത്രിക്ക് മുമ്പിൽ പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അറിയിക്കുവാൻ പ്രവാസി സംഘടനകൾ ഒന്നിച്ച് മുൻപോട്ടു വരണം. അമിതമായ ടിക്കറ്റ് ചാർജ് പ്രവാസികൾ നേരിടുന്ന വേറെ ഒരു വിഷയം ആണ് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ നിന്നുകൊണ്ട് വേണ്ട പരിഹാരങ്ങൾ കാണേണ്ടതാണ്. സർക്കറിനായി ഏതാനും ചില നിർദേശങ്ങളും സമർപ്പിക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ധവളപത്രം ഇറക്കുക

ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുക

നെൽ കർഷകരുടെ അടക്കം കർഷക പ്രശ്നങ്ങൾ പരിഹരിക്കുക

70 ലക്ഷത്തിന് മുകളിൽ വരുന്ന അസംഘടിത തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം കാണുക

ക്ഷേമ പെൻഷൻ കുടിശികകൾ പരിഹരിക്കുക

യുവജന നയം നടപ്പാക്കുക

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠനനിലവാരം കാലോചിതമായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക..

പഞ്ചായത്ത് അടിസ്ഥാനത്തിൽ ഭവനരഹിതരുടെ ലിസ്റ്റ് ഉണ്ടാക്കി, മുൻഗണന ക്രമത്തിൽ വീടുകൾ നൽകുക

റവന്യൂ വരുമാനം സമയബന്ധിതമായി പിരിച്ചെടുക്കുക

സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങളും ഗവൺമെന്റ് പദ്ധതികളും അഴിമതി രഹിതമാക്കുവാൻ മുഖ്യമന്ത്രി നേതൃത്വത്തിൽ വിദഗ്ധ സമിതിയെ രൂപീകരിക്കുക

പൊലീസ് സേനയെ കാലാനുസൃതമായി നവീകരിക്കുക.

കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും ജോലി നഷ്ടപ്പെട്ടു വരുന്ന വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാന വികസനത്തിനായി സമിതി രൂപീകരിക്കുക.

സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർധിപ്പിക്കുന്ന തരത്തിലുള്ള ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുക

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക


Tags:    
News Summary - The Expatriate Welfare Fund Board should be reorganized.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.