മസ്കത്ത്: ദുകം തുറമുഖത്ത് പുതുതായി നിർമിച്ച കസ്റ്റംസ് സെൻറർ പ്രവർത്തന സജ്ജമായി. ദുകം തുറമുഖം വഴിയുള്ള ചരക്കുകളുടെ കയറ്റിറക്കുമതി സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കസ്റ്റംസ് സെൻറർ സഹായകരമാകും. ദുകം പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച കെട്ടിടം ദുകം തുറമുഖം അധികൃതർക്ക് കൈമാറി.
തുറമുഖങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് കസ്റ്റംസ് സെൻററിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് പ്രത്യേക സാമ്പത്തിക മേഖല ഒാപറേഷൻസ്^ഇൻ ചാർജ് യാഹ്യാ ബിൻ ഖാമിസ് അൽ സദ്ജാലി പറഞ്ഞു. കയറ്റിറക്കുമതി സൗകര്യങ്ങളുടെ ഭാവിയിലെ വികസനവും ബയാൻ കമ്പ്യൂട്ടർ ക്ലിയറൻസ് സംവിധാനവുമായുള്ള കണക്ടിവിറ്റിയും ഉറപ്പാക്കിയിട്ടുണ്ട്.
കപ്പലുകളുടെ സുരക്ഷിത ഗതാഗതം ഉറപ്പുവരുത്തുന്നതിനായുള്ള നിരീക്ഷണ ടവറിെൻറ നിർമാണവും പൂർത്തിയായി. തുറമുഖം വാണിജ്യ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നിരീക്ഷണ ടവർ പൂർണ സജ്ജമായതായി ദുകം പ്രത്യേക സാമ്പത്തിക മേഖലാ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.