എറണാകുളം റസിഡൻസ് അസോസിയേഷൻ മൂന്നാം വാർഷിക, ഓണാഘോഷത്തിൽനിന്ന്

ഇ.ആർ.എ മൂന്നാം വാർഷികവും ഓണാഘോഷവും

മസ്‌കത്ത്: എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റസിഡൻസ് അസോസിയേഷൻ മൂന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് കോളജ് ഹാളിൽ നടന്ന പരിപാടി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ പോഞ്ഞാശ്ശേരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ജിതിൻ വിനോദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് സയ്യിദ് സ്വാഗതവും ട്രഷറർ ബിബു കരീം നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ അലി മുഹമ്മദ്, ഖലീൽ, മുഹമ്മദ് ത്വയ്യിബ്, അജയ് എന്നിവർ ആശംസകൾ നേർന്നു.മഹാബലിയുടെ എഴുന്നള്ളിപ്പ്, പുലികളി, ചെണ്ടമേളം, തിരുവാതിര, കൈകൊട്ടിക്കളി, വടംവലി തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കേരളത്തിന്റെ തനത് ഓണാഘോഷത്തിന്റെ ആവേശം പകർന്ന പരിപാടിയിൽ ഇറ കുടുംബാംഗങ്ങൾ പങ്കെടുത്തു.

Tags:    
News Summary - ERA’s Third Anniversary and Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.