ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് സമിതിയെ പ്രഖ്യാപിച്ചു; ഗാലിബ് അൽ മാമരി ചെയർമാൻ
മസ്‌കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) തെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഹിസ് എക്‌സലൻസി അൻവർ ബിൻ ഹിലാൽ ബിൻ ഹമദ് അൽ ജാബ്രി ഉത്തരവിറക്കി. മന്ത്രാലയത്തിലെ വാണിജ്യ-വ്യവസായ വിഭാഗം അണ്ടർ സെക്രട്ടറി ഗാലിബ് ബിൻ സയീദ് ബിൻ മജീദ് അൽ മഅ്മരിയാണ് സമിതിയുടെ ചെയർമാൻ. 266/2026 നമ്പർ രാജകീയ ഉത്തരവ് പ്രകാരമാണ് നിയമനം.
വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, നീതിന്യായ-നിയമകാര്യ മന്ത്രാലയം, ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി, സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ എന്നീ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് പുതിയ സമിതിയിലുള്ളത്. ഡോ. ശിഹാബ് ബിൻ അഹ്മദ് അൽ ജാബ്രി, ഫസ്റ്റ് അഡ്വൈസർ ഡോ. മഹ്മൂദ് ബിൻ അഹ്മദ് അൽ ബറാഷ്ദി (നീതിന്യായ-നിയമകാര്യ മന്ത്രാലയം), ഡോ. മുഹമ്മദ് ബിൻ റാഷിദ് അൽ ബാദി (വാണിജ്യ മന്ത്രാലയം), ജഡ്ജി യൂസഫ് ബിൻ മുഹമ്മദ് അൽ ബലൂഷി (ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി), ജഡ്ജി നാസർ ബിൻ സാലിം അൽ ഖരൂസി, എൻജിനീയർ യഅ്ഖൂബ് ബിൻ സാലിം അൽ ഹാത്മി (സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ) എന്നിവരാണ് സമിതി അംഗങ്ങൾ.
വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ സീനിയർ ലീഗൽ റിസർച്ചർ ജഡ്ജി യൂസഫ് ബിൻ സാലിം അൽ കിയുമിയെ സമിതിയുടെ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നിയമത്തിനും തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും വിധേയമായാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. ഒ.സി.സി.ഐ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് സമിതികൾക്ക് നിശ്ചയിച്ചിട്ടുള്ള പൂർണ്ണമായ അധികാരങ്ങളോടെയായിരിക്കും ഈ സമിതി പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.