സലൂണുകളിൽ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണം -മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കത്ത്: ബ്യൂട്ടി സലൂണുകളുടെ സേവനം ഉപയോഗിക്കുന്നവർ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി നിർദേശിച്ചു. ലൈസൻസുള്ള സലൂണുകൾ തിരഞ്ഞെടുക്കുകയും ജീവനക്കാർ ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.സലൂണുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കിയതാണെന്ന് ഉപഭോക്താക്കൾ പരിശോധിക്കണം.
ഒറ്റത്തവണ ഉപയോഗിക്കേണ്ട സാധനങ്ങൾ വീണ്ടും ഉപയോഗിക്കരുതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.കോസ്മെറ്റിക് ഉൽപന്നങ്ങൾ യഥാർഥ പാക്കറ്റുകളിലും കണ്ടെയ്‌നറുകളിലും സൂക്ഷിച്ചിട്ടുണ്ടെന്നും സലൂണിന്റെ പൊതുവായ ശുചിത്വവും ഉപകരണങ്ങളുടെ നിലവാരവും അണുനശീകരണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
സാധിക്കുമ്പോൾ വ്യക്തിഗത സൗന്ദര്യപരിചരണ ഉപകരണങ്ങൾ സ്വന്തമായി ഉപയോഗിക്കുന്നത് പകർച്ചവ്യാധികളുടെ വ്യാപന സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.