പാ​കി​സ്താ​നി ചാ​യ​ക്ക​ട​യി​ലെ ആ ​പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട്​

ന​മ്മു​ടെ ചോ​റും സാ​മ്പാ​റു​മ​ല്ലാ​തെ ഒ​ന്നും മ​ന​സ്സി​ന് പി​ടി​ക്കി​ല്ല എ​ന്ന എ​െൻറ ധാ​ര​ണ​ക​ളെ മാ​റ്റി​മ​റി​ച്ച​ത് ഗ​ൾ​ഫ് ജീ​വി​ത​മാ​ണ്. പു​ഴു​ക്ക​ല​രി കൊ​ണ്ടു​ള്ള ന​മ്മു​ടെ ചോ​റി​നെ 'മോ​ട്ട സെ​റ്റ്'​എ​ന്നും, നേ​രി​യ അ​രി​യു​ടെ ചോ​റി​നെ 'ബാ​രി​ക്ക് സെ​റ്റ്' എ​ന്നു​മാ​ണ് വി​ളി​ക്കേ​ണ്ട​ത് എ​ന്ന് പ​ഠി​പ്പി​ച്ച​തും പ്ര​വാ​സ​മാ​ണ്. പ​രീ​ക്ഷി​ച്ച് നോ​ക്കാ​ൻ മ​ടി​ച്ചു നി​ന്നി​രു​ന്ന പാ​കി​സ്​​താ​നി, ഹൈ​ദ​രാ​ബാ​ദി, മു​ഗ​ളാ​യ്, അ​റ​ബി വി​ഭ​വ​ങ്ങ​ൾ​ക്ക് അ​സാ​മാ​ന്യ സ്വാ​ദാ​ണെ​ന്ന് തി​രി​ച്ച​റി​വു​ണ്ടാ​ക്കി​യ​തും ഗ​ൾ​ഫാ​ണ്. പെ​ഷ​വാ​രി മ​ട്ട​ൻ ക​ടാ​യി, ചി​ക്ക​ൻ അ​ഫ്ഗാ​നി, വെ​ള്ള നി​റ​മു​ള്ള ബ​ട്ട​ർ ചി​ക്ക​ൻ, ച​പ്ലി ക​ബാ​ബ്, ഹൈ​ദ​രാ​ബാ​ദി ബി​രി​യാ​ണി അ​ങ്ങ​നെ ഇ​നി​യും മ​ടു​ക്കാ​ത്ത കു​റേ വി​ഭ​വ​ങ്ങ​ളു​ണ്ട്. ഇ​തൊ​ക്കെ പ​റ​ഞ്ഞ് കൊ​തി​പ്പി​ക്കാ​ന​ല്ല ഈ ​കു​റി​പ്പ്. മൂ​ന്നു വ​ർ​ഷം മു​മ്പ​ത്തെ ഒ​രു അ​നു​ഭ​വം പ​ങ്കു​വെ​ക്കാ​നാ​ണ്.

2016 ൽ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം മ​സ്ക​ത്തി​ൽ​നി​ന്ന് വീ​ണ്ടും ദു​ബൈ​യി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും ഭാ​ര്യ​യും മ​ക്ക​ളും ഇ​പ്പോ​ഴും ഒ​മാ​നി​ലാ​ണ്. മ​സ്ക​ത്തി​ൽ​നി​ന്ന് ഏ​ക​ദേ​ശം 180 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ബ്ര​യി​ൽ. ഭാ​ര്യ അ​വി​ടെ കോ​ള​ജ് അ​ധ്യാ​പി​ക​യാ​ണ്. മാ​സ​ത്തി​ലൊ​രി​ക്ക​ലോ, ര​ണ്ട് മാ​സം കൂ​ടു​മ്പോ​ഴോ ദു​ബൈ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം ആ​റു മ​ണി​ക്കൂ​ർ ഡ്രൈ​വ് ചെ​യ്താ​ണ് അ​വ​രു​ടെ അ​ടു​െ​ത്ത​ത്താ​റ്.

രാ​ത്രി​യി​ൽ ഒ​റ്റ​ക്കാ​യി​രി​ക്കും പ​ല​പ്പോ​ഴും യാ​ത്ര. രാ​ത്രി പ​ത്തോ​ടെ ദു​ബൈ​യി​ൽ​നി​ന്ന് ഡ്രൈ​വി​ങ് തു​ട​ങ്ങും. റോ​ഡ് തി​ര​ക്ക് കു​റ​യു​ന്ന സ​മ​യം ആ​യ​തി​നാ​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​വെ​ച്ച് ഒ​പ്പം പാ​ടി​യും ഒ​രു 130 കി​ലോ​മീ​റ്റ​ർ സ്പീ​ഡി​ൽ ക്രൂ​യി​സും സെ​റ്റ് ചെ​യ്ത്​ പ​റ​പ്പി​ച്ചാ​ൽ ഇ​ബ്ര​യി​ലെ​ത്തു​മ്പോ​ഴേ​ക്ക് നേ​രം പു​ല​ർ​ന്ന് തു​ട​ങ്ങി​യി​രി​ക്കും. മൂ​ന്നു​വ​ർ​ഷം മു​മ്പ​ത്തെ അ​ത്ത​ര​മൊ​രു യാ​ത്ര, ന​ല്ല വി​ശ​പ്പ്. സ​മ​യം രാ​ത്രി ഒ​ന്ന്​​ആ​യി​ട്ടു​ണ്ട്. പാ​തി​രാ​വി​ൽ റോ​ഡി​ൽ നി​റ​യു​ന്ന ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രെ പ്ര​തീ​ക്ഷി​ച്ച് തു​റ​ന്നി​രി​ക്കു​ന്ന ക​ട​ക​ളി​ലാ​ണ് ന​മ്മു​ടെ വ​യ​റി​െൻറ പ്ര​തീ​ക്ഷ.

ഖ​ദ​റ​യി​ൽ ഹൈ​വേ​ക്ക് അ​രി​കി​ൽ വെ​ളി​ച്ചം ക​ണ്ട ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ന്​ അ​രി​കി​ൽ വ​ണ്ടി നി​ർ​ത്തി. പ്ര​തീ​ക്ഷ തെ​റ്റി​യി​ല്ല ഒ​രു പാ​കി​സ്താ​നി റ​സ്​​റ്റാ​റ​ൻ​റാ​ണ്. ന​ല്ല ബ​ട്ട​ർ നാ​നും ചി​ക്ക​ൻ ക​ടാ​യി​യും കി​ട്ടി. വി​ശ​പ്പ് അ​ട​ങ്ങി, പ​ണം ന​ൽ​കാ​നാ​യി കാ​ഷ്യ​റു​ടെ അ​രി​കി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ശ്ര​ദ്ധി​ച്ച​ത്. റ​സ്​​റ്റാ​റ​ൻ​റി​െൻറ ചു​മ​രി​ൽ ഒ​രു പ്രോ​ഗ്ര​സ് കാ​ർ​ഡ്, ഒ​പ്പം ഒ​രു മെ​ഡ​ലും. സാ​ധാ​ര​ണ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ലൈ​സ​ൻ​സും മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ത്ത് അ​വ​യു​ടെ കൂ​ട്ട​ത്തി​ൽ ഈ ​സ്കൂ​ൾ പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടി​ന് എ​ന്തു സ്ഥാ​നം ? ഇ​നി കാ​ഷ്യ​റു​ടെ സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തെ പ്രോ​ഗ്ര​സ് കാ​ർ​ഡാ​യി​രി​ക്കു​മോ?

അ​ല്ല, സൂ​ക്ഷി​ച്ചു​നോ​ക്കി​യ​പ്പോ​ൾ സീ​ബ് പാ​കി​സ്​​താ​നി സ്കൂ​ളി​ലെ ഒ​രു അ​ഞ്ചാം ക്ലാ​സു​കാ​ര​െൻറ 2015ലെ ​പ്രോ​ഗ​സ് കാ​ർ​ഡാ​ണ്. ബാ​ക്കി തു​ക വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഞാ​ൻ ചോ​ദി​ച്ചു. ഇ​താ​രു​ടേ​താ​ണ് ഈ ​പ്രോ​ഗ്ര​സ് കാ​ർ​ഡ് ? 'വോ ​മേ​രാ ബേ​ട്ടാ​ക്കാ കാ​ർ​ഡ് ഹേ..​ഭാ​യ്'

മ​റു​പ​ടി കേ​ട്ട് എ​നി​ക്ക് ചി​രി​പൊ​ട്ടി. മ​ക​െൻറ അ​ഞ്ചാം​ക്ലാ​സി​ലെ പ്രോ​ഗ്ര​സ് കാ​ർ​ഡ് ഇ​ങ്ങ​നെ ചി​ല്ലി​ട്ട് വെ​ക്കു​ന്ന​ത് അ​ൽ​പ​ത്ത​മ​ല്ലേ എ​ന്ന മ​ട്ടി​ലാ​യി​രു​ന്നു എ​െൻറ ചി​രി. ഇ​ത് എ​ന്തി​നാ ഇ​വി​ടെ ഇ​ങ്ങ​നെ എ​ന്ന ചോ​ദ്യം മു​ഴു​വ​നാ​ക്കും മു​മ്പ് അ​യാ​ൾ പ​റ​ഞ്ഞു. 'വോ ​അ​ഭി ഹ​മാ​രാ പാ​സ് ന​ഹി ഹേ ​ഭാ​യ് സാ​ബ്'. എ​െൻറ ചി​രി നി​ല​ച്ചു. മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന പു​ച്ഛ​ഭാ​വ​ത്തി​ൽ ആ ​മ​നു​ഷ്യ​ൻ നോ​വി​െൻറ ക​ന​ൽ കോ​രി​യി​ട്ടി​രി​ക്കു​ന്നു. അ​വ​ൻ, ആ ​മ​ക​ൻ ഇ​പ്പോ​ൾ ന​മു​ക്കൊ​പ്പ​മി​ല്ല, മ​രി​ച്ചു പോ​യി​രി​ക്കു​ന്നു.

ഇ​നി എ​ന്തു പ​റ​യ​ണ​മെ​ന്ന​്​ അ​റി​യാ​തെ ഇ​ട​റി നി​ന്ന എ​ന്നോ​ട് ചെ​റി​യ ഗ​ദ്ഗ​ദ​ത്തോ​ടെ അ​യാ​ൾ ചി​ല​ത് പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ട​മാ​യി​രു​ന്നു. പി​ന്നോ​ട്ടെ​ടു​ത്ത സ്കൂ​ൾ​ബ​സ് ത​ട്ടി​യോ മ​റ്റോ, അ​പ​ക​ടം എ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​തൊ​ന്നും എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​െൻറ ചി​രി അ​യാ​ളെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​കി​ല്ലേ, എ​ങ്ങ​നെ ആ ​മ​നു​ഷ്യ​നോ​ട് സ​മാ​ധാ​നി​പ്പി​ക്കു​ന്ന ഒ​രു ന​ല്ല​വാ​ക്ക് പ​റ​ഞ്ഞ് ഇ​റ​ങ്ങും എ​ന്ന​താ​യി​രു​ന്നു മ​ന​സ്സി​ൽ.

വി​ഷ​മി​ക്ക​രു​ത്, നാ​ളെ നി​ങ്ങ​ളെ സ്വ​ർ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യാ​ൻ അ​വ​നു​ണ്ടാ​കും. പ്രാ​ർ​ഥി​ക്കാം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ഒ​പ്പി​ച്ച് ഇ​റ​ങ്ങു​മ്പോ​ൾ പ്രോ​ഗ്ര​സ്കാ​ർ​ഡ് ക​ണ്ട് ചി​രി​ച്ചു​പോ​യ നി​മി​ഷം എ​ന്നെ വ​ല്ലാ​തെ അ​സ്വ​സ്ഥ​മാ​ക്കി. പെ​ട്ടെ​ന്ന്, ഞാ​ൻ തി​രി​ച്ചു ന​ട​ന്നു. ഒ​രു ഫോ​ട്ടോ എ​ടു​ത്തോ​ട്ടെ എ​ന്ന് ചോ​ദി​ച്ചു. അ​തി​നെ​ന്താ എ​ന്ന മ​ട്ടി​ൽ അ​ദ്ദേ​ഹം ആ ​പ്രോ​ഗ്ര​സ് കാ​ർ​ഡി​ന് മു​ന്നി​ൽ ഫോ​ട്ടോ​ക്കാ​യി​നി​ന്നു ത​ന്നു. റ​സ്​​റ്റാ​റ​ൻ​റി​ൽ നി​ന്നി​റ​ങ്ങി വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ അ​യാ​ളും ആ ​പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ടു​മാ​യി വീ​ട്ടി​ലേ​ക്ക് വ​രു​ന്ന മ​ക​നു​മാ​യി​രു​ന്നു മ​ന​സ്സു​നി​റ​യെ. വ​ണ്ടി​യി​ൽ പി​ന്നെ പാ​ട്ട് വെ​ക്കാ​ൻ തോ​ന്നി​യി​ല്ല.

അ​ബ്​​ദു​ൽ അ​ഹ​ദ് എ​ന്നാ​യി​രു​ന്നു ആ ​അ​ഞ്ചാം ക്ലാ​സു​കാ​ര​െൻറ പേ​ര്. 2015 അ​വ​സാ​ന​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​തേ വ​ർ​ഷ​ത്തേ​താ​ണ് ആ ​ചു​മ​രി​ലെ പ്രോ​ഗ്ര​സ് കാ​ർ​ഡ്. ഒ​രു പ​ക്ഷേ, ഒ​പ്പി​ട്ട് ന​ൽ​കാ​നാ​യി അ​വ​ൻ അ​വ​സാ​ന​മാ​യി ഉ​പ്പ​യെ കാ​ണി​ച്ച റി​പ്പോ​ർ​ട്ടാ​യി​രി​ക്കും അ​ത്. അ​ന്ന് പ്രോ​ഗ്ര​സ് കാ​ർ​ഡു​മാ​യി വ​ന്ന​പ്പോ​ൾ എ​ന്താ​യി​രി​ക്കും ആ ​ഉ​പ്പ പ​റ​ഞ്ഞ​ത് ? മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന് ശാ​സി​ച്ചി​ട്ടു​ണ്ടാ​കു​മോ ? ഇ​ല്ലാ​യി​രി​ക്കും.

എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും മ​ക​െൻറ മ​നോ​ഹ​ര​മാ​യ ഫോ​ട്ടോ​ക്ക് പ​ക​രം അ​ദ്ദേ​ഹം ആ ​പ്രോ​ഗ്ര​സ് കാ​ർ​ഡ് ചി​ല്ലി​ട്ട് വെ​ച്ച​ത് ? ഇ​നി​യും താ​ണ്ടേ​ണ്ട നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റി​ലും ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ളി​ങ്ങ​നെ മ​ന​സ്സി​ലെ​ത്തി. ഒ​രു​ത​ര​ത്തി​ൽ അ​വ​െൻറ ചി​ത്ര​മി​ല്ലാ​തി​രു​ന്ന​ത് ന​ന്നാ​യി. കാ​ര​ണം, ആ ​യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​തു വ​രെ, വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​പ്പോ​ഴും അ​ബ്​​ദു​ൽ അ​ഹ​ദ് എ​ന്ന അ​ഞ്ചാം​ക്ലാ​സു​കാ​ര​ന് എ​െൻറ മ​ക​െൻറ അ​തേ മു​ഖ​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.