നിസ്വ വിലായത്തിലെ തനുഫ് ആർച്ച്
മസ്കത്ത്: നിസ്വ വിലായത്തിലെ തനുഫ് ആർച്ച് പ്രദേശത്ത് റോപ്പ് സ്വിങ്സ് ഉപയോഗിക്കുന്നത് അപകടസാധ്യതയുണ്ടാക്കുമെന്നതിനാൽ സന്ദർശകർ അതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൈതൃക -ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രദേശത്തെ ഭൂമിശാസ്ത്ര ഘടനകൾ കാരണം ഇത്തരം സാഹസിക പ്രവർത്തനങ്ങൾ അപകടകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസും അംഗീകാരവും ലഭിച്ച സാഹസിക ടൂറിസം പ്രവർത്തനങ്ങൾ മാത്രമേ ഇത്തരം പ്രദേശങ്ങളിൽ പാലിക്കാവൂ. അനുമതിയില്ലാത്ത പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.