സൂർ മലയാളം മിഷൻ പ്രവർത്തർക്ക്​ നൽകിയ യാത്രയയപ്പ്

സൂർ മലയാളം മിഷൻ യാത്രയയപ്പ് നൽകി

സൂർ: ഒമാനിലെ പ്രവാസത്തിന്​ വിരാമമിട്ട്​ നാട്ടിലേക്ക്​ മടങ്ങുന്ന, സൂർ മലയാളം മിഷൻ പ്രവർത്തർക്ക്​ യാത്രയപ്പ് നൽകി. മലയാളം മിഷൻ പഠന കേന്ദ്രം മേഖല കമ്മിറ്റി അംഗവും സൂർ ഇന്ത്യൻ സ്‌കൂൾ കായികാധ്യാപകനായ സുനീഷ് ജോർജ്​, അധ്യാപിക രതി അജിത്തിനുമാണ് സൂർ മലയാളം മിഷൻ പ്രവർത്തകർ യാത്രയപ്പ് നൽകിയത്​. യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് പ്രസിഡന്‍റും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ഹസ്ബുല്ല ഹാജി അധ്യക്ഷത വഹിച്ചു.

കോഓർഡിനേറ്റർ അജിത് സ്വാഗതം പറഞ്ഞു. സൂർ മേഖല കമ്മിറ്റി അംഗങ്ങളായ സൈനുദ്ധീൻ കൊടുവള്ളി, മനോജ് കുമാർ, എ.കെ.സുനിൽ, നീരജ് പ്രസാദ്, മുഹമ്മദ് ഷാഫി, അബ്​ദുൽ ജലീൽ, മഞ്ജു നിഷാദ് സഞ്ജീവൻ, അജയ് കുമാർ, അധ്യാപിപികമാരായ ആൻസി മനോജ്, സുലജ സഞ്ജീവൻ, ഷംന അനസ്, രേഖ മനോജ്, ജിഷ ശ്രീധർ ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് മേഖല കമ്മിറ്റിയുടെ ഉപഹാരവും നൽകി. മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗംശ്രീധർ ബാബു നന്ദി പറഞ്ഞു.

Tags:    
News Summary - Sur Malayalam Mission bids farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.