Posted On
date_range Updated On
date_range സുപ്രീം കൗൺസിൽ അംഗങ്ങൾ ലോകബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: സുപ്രീം കൗൺസിൽ ഒാഫ് പ്ലാനിങ് പ്രതിനിധികൾ ലോകബാങ്ക് പ്രതിനിധികളുമാ യി കൂടിക്കാഴ്ച നടത്തി. 2021 മുതൽ 2025വരെ നീളുന്ന പത്താം പഞ്ചവത്സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഒമാൻ വിഷൻ 2040 നടത്തിപ്പിെൻറ ആദ്യഘട്ടമായാണ് പത്താം പഞ്ചവത്സര പദ്ധതിയെ വിലയിരുത്തുന്നത്. പ്രാദേശിക വിഭവങ്ങൾ കൂടുതൽ വിനിയോഗിക്കുന്നതിന് ഒപ്പം കൂടുതൽ സ്വദേശികളെ ജോലിക്ക് എടുക്കുകയും സമ്പദ്ഘടനയിൽ എണ്ണയിതര വരുമാനം വർധിപ്പിക്കുകയുമെന്ന ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പത്താം പഞ്ചവത്സര പദ്ധതി നടത്തിപ്പ് ആലോചിക്കുന്നത്.
പദ്ധതി നടത്തിപ്പിൽ വേൾഡ് ബാങ്കിെൻറ പങ്കാളിത്തത്തെ കുറിച്ച് ആലോചിക്കുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സുപ്രീം കൗൺസിൽ ഒാഫ് പ്ലാനിങ് പത്രക്കുറിപ്പിൽ അറിയിച്ചു.
പദ്ധതി നടത്തിപ്പിൽ വേൾഡ് ബാങ്കിെൻറ പങ്കാളിത്തത്തെ കുറിച്ച് ആലോചിക്കുന്നതിനായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സുപ്രീം കൗൺസിൽ ഒാഫ് പ്ലാനിങ് പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.