മസ്കത്ത്: അറബ് ലോകത്ത് സാംസ്കാരിക, കലാ, സാഹിത്യ മികവിനെ ആഘോഷിക്കുന്ന സുൽത്താൻ ഖാബൂസ് അവാർഡ് ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ പന്ത്രണ്ടാം പതിപ്പിലെ അവാർഡുകൾ പ്രഖ്യാപിച്ചു. മൊറോക്കോ, ഈജിപ്ത്, ലെബനൻ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ വർഷത്തെ ബഹുമതി. വിവിധ സാംസ്കാരികപ്രമുഖരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രൈവറ്റ് കൾചറൽ ഇൻസ്റ്റിറ്റ്യൂഷൻസ് വിഭാഗത്തിൽ മൊറോക്കോയിലെ അസീല ഫോറം ഫൗണ്ടേഷൻ പുരസ്കാരം നേടി ബൗദ്ധികവും കലാപരവുമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിൽ ദീർഘകാലപ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ ബഹുമതി.
കലാവിഭാഗത്തിൽ, ഈജിപ്ത് സ്വദേശിയായ ശിൽപി ഇസ്സാം മുഹമ്മദ് സയ്യിദ് ദർവീഷ് പുരസ്കാരം നേടി. സാഹിത്യവിഭാഗത്തിൽ, യുമ്ന അൽ ഈദ് എന്ന തൂലികനാമത്തിൽ എഴുതുന്ന ലെബനൻ സ്വദേശിനിയായ എഴുത്തുകാരി ഹിക്മത് അൽ മുൻജിദ് അൽ സബ്ബാഗ് അവാർഡ് നേടി.
അറബ് ലോകത്ത് സാംസ്കാരികവും സൃഷ്ടിപരവുമായ നേട്ടങ്ങളെ ആഘോഷിക്കുന്ന പ്രധാന വേദിയാണ് സുൽത്താൻ ഖാബൂസ് അവാർഡ് വിതരണ ചടങ്ങെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.