ഹ​ഫീ​ത് റെ​യി​ൽ; നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്കാ​യി ബു​റൈ​മി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മ​സ്‌​ക​ത്ത്: ഒ​മാ​നി​നെ​യും യു.​എ.​ഇ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ ‘ഹ​ഫീ​ത് റെ​യി​ൽ’ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ൽ താ​ൽ​ക്കാ​ലി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​മാ​ണ് വാ​ഹ​ന​യാ​ത്രി​ക​ർ​ക്കാ​യി ട്രാ​ഫി​ക് നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

സാ​അ -ഹ​ഫീ​ത് റോ​ഡി​ലെ ഹ​ഫീ​ത് റൗ​ണ്ട് എ​ബൗ​ട്ടി​ലാ​ണ് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്. 238 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റെ​യി​ൽ​പാ​ത​യു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ക്ര​മീ​ക​ര​ണം.

ഹ​ഫീ​ത് മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​യ രീ​തി​യി​ലു​ള്ള​താ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള റോ​ഡ് ശൃം​ഖ​ല​യോ​ട് ചേ​ർ​ന്ന് റെ​യി​ൽ പാ​ത​ക​ൾ സം​യോ​ജി​പ്പി​ക്ക​ൽ, പ്ര​ത്യേ​ക അ​ണ്ട​ർ​പാ​സു​ക​ളും പാ​ല​ങ്ങ​ളും നി​ർ​മ്മി​ക്ക​ൽ എ​ന്നി​വ പു​രോ​ഗ​മി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ അ​ധി​കൃ​ത​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ വാ​ഹ​ന യാ​ത്ര​ക്കാ​ർ പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

‘ഹ​ഫീ​ത് റെ​യി​ൽ’ പ​ദ്ധ​തി​യു​ടെ 70 ശ​ത​മാ​ന​ത്തോ​ളം പ്ര​വൃ​ത്തി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റി​ലെ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ൽ തു​ര​ങ്കം നി​ർ​മ്മി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ ട്രാ​ക്കു​ക​ളു​ടെ ആ​ദ്യ ഘ​ട്ടം സു​ഹാ​ർ തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്. സ്പെ​യി​നി​ൽ നി​ന്നും എ​ത്തി​ച്ച 3,800 ട്രാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ട്രാ​ക്ക് സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.

238 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഈ ​ശൃം​ഖ​ല​യി​ൽ 57 പാ​ല​ങ്ങ​ളും 881 ക​ലു​ങ്കു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​യി​ൽ പ​ല പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സോ​ഹാ​റി​ൽ നി​ന്ന് അ​ബൂദബി​യി​ലേ​ക്ക് വെ​റും 100 മി​നി​റ്റു​കൊ​ണ്ട് എ​ത്താ​ൻ സാ​ധി​ക്കും.

പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ 200 കി​ലോ​മീ​റ്റ​റും ച​ര​ക്ക് തീ​വ​ണ്ടി​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റു​മാ​ണ് വേ​ഗ​ത നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 2026-ന്റെ ​തു​ട​ക്ക​ത്തി​ൽ ത​ന്നെ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Traffic restrictions in Buraimi for construction work on Hafeez Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.