മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ഖന്തബ് തീരത്ത് ഓർക്ക തിമിംഗലത്തിന് സമീപം ഒരാൾ ഡൈവ് ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സമുദ്രജീവികളെയും പ്രത്യേകിച്ച് ഓർക്ക പോലുള്ള വമ്പൻ കടൽ ജീവികളെയും സമീപിക്കുകയോ അവയുമായി ഇടപഴകാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഓർക്കകളുടെ പെരുമാറ്റം പ്രവചിക്കാനാവാത്തതും ആക്രമണ സാധ്യതയുളളവയുമാണ്. സമുദ്രജീവികളെ സുരക്ഷിത അകലം പാലിച്ച്, സാധ്യമായിടത്ത് ബോട്ടുകളിൽ നിന്നുമാത്രം നിരീക്ഷിക്കണമെന്നും നീന്തുകയോ മുങ്ങുകയോ അടുത്തിടപഴകാൻ ശ്രമിക്കുകയോ ചെയ്യാതിരിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു. വന്യജീവികളെ മാനിക്കുകയും സുരക്ഷിത അകലം പാലിക്കുകയും ചെയ്യുന്നതാണ് ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മനുഷ്യരെയും സമുദ്രജീവികളെയും ഒരുപോലെ സംരക്ഷിക്കുന്നതിനും അനിവാര്യമെന്ന് പരിസ്ഥിതി അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.