മ​സ്ക​ത്ത് സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ഇ​ട​വ​ക സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ

പ്ര​ദ​ർ​ശ​നം വി​ശി​ഷ്ടാ​തി​ഥി​ക​ൾ നോ​ക്കി​ക്കാ​ണു​ന്നു

മ​സ്ക​ത്ത് സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഇ​ന്ന്

മ​സ്ക​ത്ത്: മ​സ്ക​ത്ത് സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ന് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് തു​ട​ക്ക​മാ​യി. സ​മാ​പ​ന ച​ട​ങ്ങു​ക​ൾ ഇ​ന്ന് ന​ട​ക്കും. വൈ​കീ​ട്ട് 4.30ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ജൂ​ബി​ലി റാ​ലി​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വും.

വൈ​കീ​ട്ട് അ​ഞ്ചി​ന് റൂ​വി സി.​എ​സ്.​ഐ സെ​ന്റ് ജെ​യിം​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സി.​എ​സ്.​ഐ. മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക ബി​ഷ​പ്പ് റൈ​റ്റ്. റ​വ. ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. തി​രു​വ​ല്ല എം.​എ​ൽ.​എ. അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ്, മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക സ്ത്രീ​ജ​ന​സം​ഘം പ്ര​സി​ഡ​ന്റ് ഡോ. ​ജെ​സി സാ​റാ കോ​ശി എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മ​സ്ക​ത്തി​ലെ വി​വി​ധ സ​ഭ​ക​ളു​ടെ​യും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ൾ ആ​ശം​സ അ​ർ​പ്പി​ക്കും. 

Tags:    
News Summary - Muscat CSI St. James Parish Golden Jubilee Celebrations Conclude Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.