ദാഖിലിയ ഗവർണറേറ്റിൽ റാസൽ ഹർഖ് പർവത മേഖലയിൽ തീ പടർന്നപ്പോൾ
റാസൽ ഹർഖ് പർവത മേഖലയിൽ തീ പടരുന്നത് തടയാൻ അഗ്നിശമനസേനയുടെ ശ്രമം
തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയുടെ ശ്രമം തുടരുന്നു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ റാസൽ ഹർഖ് പർവത മേഖലയിൽ പടർന്നുപിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമനസേന തീവ്ര ശ്രമം തുടരുന്നു. ബുധനാഴ്ച വൈകീട്ടാണ് അൽ ഹംറ വിലായത്തിലെ പർവതപ്രദേശമായ റാസൽ ഹർഖിൽ തീപിടിത്തമുണ്ടായത്.
ഉണങ്ങിയ പുല്ലുകളും കാട്ടുമരങ്ങളും നിറഞ്ഞ മലനിരകളിലൂടെ തീ വേഗത്തിൽ പടർന്നതായാണ് റിപ്പോർട്ട്. ഉയർന്ന പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന പല ഭാഗങ്ങളിലേക്കും തീ വ്യാപിച്ചതിനെ തുടർന്ന് നിയന്ത്രണം ദുഷ്കരമായി.
റോയൽ ഒമാൻ പൊലീസിന്റെ ഏവിയേഷനുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. വ്യോമസഹായത്തോടെ തീ പടരുന്നത് നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടരുന്നതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും സമീപ പ്രദേശങ്ങൾ സംരക്ഷിക്കാനും അഗ്നിശമനസംഘങ്ങൾ തുടർച്ചയായി പ്രവർത്തിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.