ഇന്ത്യൻ സ്കൂൾ ദാർസൈതിൽ നടന്ന ഗ്രാജ്വേഷൻ ചടങ്ങിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത് (ഐ.എസ്.ഡി) 2025-26 അക്കാദമിക് വർഷത്തിലെ പ്ലസ് ടു വിദ്യാർഥികളുടെ ഗ്രാജ്വേഷൻ ചടങ്ങ് സംഘടിപ്പിച്ചു.
അശ്ശർഖിയ സർവകലാശാലയിലെ കോളജ് ഓഫ് അപ്ലൈഡ് ആൻഡ് ഹെൽത്ത് സയൻസസ് ഡീൻ ഡോ. ഹിലാൽ ഹമൂദ് മുഹമ്മദ് അൽ റഹ്ബി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഐ.സി.ടി സബ്കമ്മിറ്റി ഹെഡ് ഡോ. ഷമീം ബഷീർ മുഹമ്മദ് വിശിഷ്ടാതിഥിയായി. ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഡയറക്ടറും ഐ.എസ്.ഡി ഡയറക്ടർ ഇൻ ചാർജുമായ ഡോ. സുരേന്ദ്ര സ്വാമി അധ്യക്ഷതവഹിച്ചു.
വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ അമർ ശ്രീവാസ്തവ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനറും പർച്ചേസ് സബ്കമ്മിറ്റി ഹെഡുമായ ശബീർ ഷംസുദ്ദീൻ, ഹെഡ് ബോയ് അക്ഷയ് അജിത്, ഹെഡ് ഗേൾ കെയിന മറിയം സോജൻ, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഷംഷാദ് ഹംസ എന്നിവർ സംസാരിച്ചു.
‘കോറിഡോർ ഓഫ് ബ്ലെസ്സിങ്സ്’ എന്ന പരമ്പരാഗത ചടങ്ങോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.