സുൽത്താൻ 

സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് സാംസ്കാരിക മികവിനുള്ള പരമോന്നത ബഹുമതി

മസ്‌കത്ത്: അറബ് സംസ്‌കാരത്തെ പിന്തുണക്കുന്നതിനും സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിനും നൽകി വരുന്ന അതുല്യമായ സംഭാവനകൾ പരിഗണിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് കൾച്ചറൽ എക്സലൻസ് മെഡൽ പ്രഖ്യാപിച്ചു. അറബ് ലീഗ് എജുക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (അലക്സോ) ആണ് സുൽത്താന് ഈ പരമോന്നത ബഹുമതി പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങൾക്കിടയിൽ വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനായി 1970-ൽ സ്ഥാപിതമായ, അറബ് ലീഗിന്റെ കീഴിലുള്ള പ്രമുഖ സംഘടനയാണ് അലക്സോ.

അറബ് ലോകത്ത് അറിവിന്റെയും സാംസ്‌കാരിക വികസനത്തിന്റെയും പാതകൾ വികസിപ്പിക്കുന്നതിൽ ഒമാൻ സുൽത്താൻ കാണിക്കുന്ന പ്രത്യേക കരുതലിനുള്ള അംഗീകാരമാണിതെന്ന് സാംസ്കാരിക, കായിക, യുവജന കാര്യ മന്ത്രി സയ്യിദ് സഊദ് ബിൻ ഹിലാൽ അൽ ബുസൈദി പറഞ്ഞു. സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സുൽത്താന്റെ ദീർഘവീക്ഷണം നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാതെ, ടുണീഷ്യയുടെ തലസ്ഥാനമായ ടുണിസിലെ അലക്സോ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. മുതിർന്ന ഉദ്യോഗസ്ഥരും സാംസ്കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും.


Tags:    
News Summary - Sultan Haitham bin Tariq receives highest Arab cultural award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.