ഗു​രു​ത​ര കേ​ൾ​വി​ക്കു​റ​വ്​ : 14കാ​രി​ക്ക് നൂ​ത​ന ശ്ര​വ​ണ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച്​ എ​സ്‌.​ക്യു.​എ​ച്ച് മെ​ഡി​ക്ക​ൽ സം​ഘം

മ​സ്ക​ത്ത്​: ഗു​രു​ത​ര​മാ​യ കേ​ൾ​വി​ക്കു​റ​വു​ള്ള 14കാ​രി​ക്ക് അ​ത്യാ​ധു​നി​ക ശ്ര​വ​ണ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ (എ​സ്‌.​ക്യു.​എ​ച്ച്) മെ​ഡി​ക്ക​ൽ സം​ഘം. സു​ൽ​ത്താ​നേ​റ്റി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

ഏ​ക​ദേ​ശം ര​ണ്ടു​​മ​ണി​ക്കൂ​റെ​ടു​ത്ത ശ​സ്ത്ര​ക്രി​യ​ എ​സ്‌.​ക്യു.​എ​ച്ചി​ലെ ക​ൺ​സ​ൽ​ട്ട​ന്റ് ഓ​ട്ടോ​ള​റിം​ഗോ​ള​ജി​സ്റ്റും സ​ർ​ജ​നു​മാ​യ ഡോ. ​ഖാ​ലി​ദ് ബി​ൻ സ​ഈ അ​ൽ സാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ ന​ട​ത്തി​യ​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഇ​ട​തു​ചെ​വി​യി​ൽ ഗു​രു​ത​ര​മാ​യ കേ​ൾ​വി​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന പെ​ൺ​കു​ട്ടി​ക്ക്​ ദൈ​നം​ദി​ന ജീ​വി​ത​​ത്തെ​യും പ​ഠ​ന​ത്തെ​യും ഇ​ത്​ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു.

പൂ​ർ​ണ​മാ​യ രോ​ഗ​ശാ​ന്തി ഉ​റ​പ്പാ​ക്കാ​ൻ ശ​സ്ത്ര​ക്രി​യ​യെ​ത്തു​ട​ർ​ന്ന് രോ​ഗി​യു​ടെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ ഡോ​ക്ട​ർ സാ​ബി അ​റി​യി​ച്ചു.

ഏ​റ്റ​വും നൂ​ത​ന​മാ​യ ഉ​പ​ക​ര​ണ​മാ​ണ്​ കു​ട്ടി​യി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഡോ​ക്​​ട​ർ പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.