മസ്കത്ത്: ജർമനിയിലെ ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് സമ്മർ ഗെയിംസിൽ നാല് വെങ്കല മെഡലുകൾ സ്വന്തമാക്കി ഒമാൻ. ഭാരോദ്വഹന മത്സരത്തിൽ അബ്ദുൽ അസീസ് മുഹമ്മദ് അൽ ബലൂഷിയാണ് സുൽത്താനേറ്റിന് വേണ്ടി നാല് മെഡലുകൾ നേടിയത്. അത്ലറ്റിക്സ് ടീം ഷോട്ട്പുട്ട് ഇനത്തിൽ സെമി ഫൈനൽ, 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, 50 മീറ്റർ ബാക്ക്സ്ട്രോക്ക്, 25 മീറ്റർ ബാക്ക്സ്ട്രോക്ക് മത്സരങ്ങളുടെ ക്വാർട്ടർ ഫൈനലിലും മികച്ച പ്രകടനമാണ് താരങ്ങൾ നടത്തിയത്. ബാഡ്മിന്റൺ, ഗോൾഫ്, സെയിലിങ്, ടെന്നീസ്, റോളർ സ്കേറ്റിങ് എന്നീ ഡിവിഷൻ മത്സരങ്ങളിലും ഒമാൻ പങ്കെടുത്തു.
ഗെയിംസിൽ പങ്കെടുക്കുന്ന ഒമാനി പ്രതിനിധി സംഘത്തിൽ ബുദ്ധിപരമായ വൈകല്യമുള്ള 36 കളിക്കാരും ഒമ്പത് പങ്കാളി കളിക്കാരും ഉൾപ്പെടുന്നത്. അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബൗളിങ്, ഇക്വസ്ട്രിയൻ, ഫുട്സാൽ, ഗോൾഫ്, ഭാരോദ്വഹനം, റോളർ സ്കേറ്റിങ്, സെയിലിങ്, നീന്തൽ, ടേബിൾ ടെന്നിസ്, ടെന്നിസ് എന്നീ ഇനങ്ങളിലാണ് സുൽത്താനേറ്റിന്റെ താരങ്ങൾ പങ്കെടുക്കുന്നത്. ഗെയിംസിൽ 26 കായിക ഇനങ്ങളിലായി 190 രാജ്യങ്ങളിൽ നിന്നുള്ള മാനസിക വൈകല്യമുള്ള 7,000 പുരുഷന്മാരും സ്ത്രീകളുമാണ് മാറ്റുരക്കുന്നത്. മേള ഈ മാസം 25ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.