മസ്കത്ത്: സൊഹാർ തുറമുഖത്തിെൻറയും ഫ്രീസോണിെൻറയും ദീർഘകാല വളർച്ച മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ തെക്കുഭാഗത്തേക്കാകും വികസിപ്പിക്കുക. മുമ്പ് മജീസ് എന്നറിയപ്പെട്ടിരുന്ന മേഖല നികത്തിയെടുക്കുന്നതിനാണ് പദ്ധതി. പദ്ധതി നടത്തിപ്പിെൻറ ആദ്യഘട്ടമായി കൺസൽട്ടൻസി സേവനങ്ങൾക്കും വികസന പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിനുമായി അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് സൊഹാർ പോർട്ട് ആൻഡ് ഫ്രീസോൺ പ്രീ ക്വാളിഫിക്കേഷൻ ടെൻഡറുകൾ ക്ഷണിച്ചു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നിലവിലെ സൗകര്യങ്ങളിൽ 50 ശതമാനത്തിെൻറ വർധനയാണ് ഉണ്ടാവുക.
ഒമാൻ ഗതാഗത മന്ത്രാലയത്തിെൻറയും റോട്ടർഡാം തുറമുഖത്തിെൻറയും സംയുക്ത ഒാഹരി ഉടമസ്ഥതയിലുള്ള സൊഹാർ ഇൻറർനാഷനൽ ഡെവലപ്മെൻറ് കമ്പനിയുടെ മേൽനോട്ടത്തിലാകും വികസന പ്രവർത്തനങ്ങൾ നടക്കുക. നിലവിൽ രണ്ടായിരം ഹെക്ടർ ആണ് തുറമുഖത്തിെൻറ വിസ്തൃതി. ആദ്യഘട്ടം പൂർത്തിയാകുന്നതോടെ 200 ഹെക്ടർ സ്ഥലമാകും അധികമായി ലഭിക്കുക. ഇതിൽ ഭൂരിപക്ഷവും വിവിധ സേവനദാതാക്കൾക്കും മറ്റുമായി കൈമാറാൻ ഇതിനകം ധാരണയായിട്ടുണ്ട്. സൊഹാർ തുറമുഖം 2040 മാസ്റ്റർപ്ലാനിെൻറ ഏറ്റവും സുപ്രധാന ഭാഗമാണ് വികസന പദ്ധതി. പെട്രോകെമിക്കൽ, ലോഹ, ചരക്കുഗതാഗത മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത അഞ്ചുവർഷ കാലയളവിനുള്ളിൽ എട്ടു ശതകോടി ഡോളറിെൻറ പുതിയ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും സൊഹാർ പോർട്ട് ആൻഡ് ഫ്രീസോൺ സി.ഇ.ഒ മാർക്ക് ഗെയിലെൻകിർചെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.