ഇബ്ര പ്രീമിയർ ലീഗ് ക്രിക്കറ്റ്: ഇബ്ര ചാലഞ്ചേഴ്സ് ചാമ്പ്യന്മാർ
ഇബ്ര: വടക്കൻ ശർഖിയയിലെ ഇബ്ര സനയ്യ ഗ്രൗണ്ടിൽ നടന്ന ഇബ്ര പ്രീമിയർ ലീഗ് 2026 ക്രിക്കറ്റ് ടൂർണമെന്റിൽ ഇബ്ര ചാലഞ്ചേഴ്സ് കിരീടം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ ഇബ്ര ലെജൻഡ്സിനെ 30 റൺസിന് പരാജയപ്പെടുത്തിയാണ് ചാലഞ്ചേഴ്സ് ജേതാക്കളായത്.
ആദ്യം ബാറ്റ് ചെയ്ത ഇബ്ര ചാലഞ്ചേഴ്സ് നിശ്ചിത 15 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടി. അബ്ദു 27 പന്തിൽ 61 റൺസും രാം 23 പന്തിൽ 64 റൺസും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇബ്ര ലെജൻഡ്സിന് 15 ഓവറിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലെജൻഡ്സിനായി മൻസീർ 28 പന്തിൽ 48 റൺസും ഫൈസൽ 17 പന്തിൽ 36 റൺസും ആഷിഖ് 16 പന്തിൽ 33 റൺസും ഫഹീം 17 പന്തിൽ 31 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ലെജൻഡ്സിനായി നഈം, ആഷിഖ്, ഫഹീം, ഹാരിസ്, ഉബൈദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഫൈനലിൽ നാല് വിക്കറ്റ് വീഴ്ത്തിയ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ അലി ഖാൻ മത്സരത്തിലെ താരമായും ടൂർണമെന്റിലെ മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ അർധസെഞ്ച്വറി നേടിയ അബ്ദു മികച്ച ബാറ്ററായും രാം പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു. നാസർ അൽ നൈഫി, ഇസ്മായിൽ അൽ നാബി, അനീഷ് ഡൊമിനിക്, മുനീർ എന്നിവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷെറിൻ, ബിജു, നഈം, മൻസീർ എന്നിവർ സമ്മാനദാന ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.