ദാഹിറയിൽ വൻ മയക്കുമരുന്ന് വേട്ട; ക്രിസ്റ്റലും കഞ്ചാവുമായി ഏഷ്യൻ പൗരൻ പിടിയിൽ

മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച വൻതോതിൽ ലഹരിവസ്തുക്കളുമായി ഏഷ്യൻ പൗരൻ പിടിയിൽ. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള ലഹരിവിരുദ്ധ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന ക്രിസ്റ്റൽ മെത്തും കഞ്ചാവുമായാണ് പ്രതി പിടിയിലായത്. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Oman Police Seize Crystal Cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.