ടെലികോം സേവനങ്ങളിൽ ഉപഭോക്താക്കൾ തൃപ്തരാണോ? ഒമാനിൽ സർവേ നാളെ മുതൽ

മസ്കത്ത്: ഒമാനിലെ ടെലികോം സേവനങ്ങളുടെ ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും വിലയിരുത്തുന്നതിനായി രാജ്യവ്യാപക സർവേയുമായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി. തിങ്കളാഴ്ച ആരംഭിക്കുന്ന ‘ടെലികോം സേവനങ്ങളിലെ ഉപഭോക്തൃ സംതൃപ്തി സർവേ 2026’ നവംബർ 30 വരെ തുടരും.രാജ്യത്തെ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം. ഫോൺ കോളുകളിലൂടെയായിരിക്കും വിവരശേഖരണം നടത്തുക. ഇതിനായി 2269111 എന്ന നമ്പറിൽനിന്ന് ഉപഭോക്താക്കൾക്ക് കോളുകൾ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ടെലികോം സേവനങ്ങളിൽ ഉപഭോക്താക്കൾ എത്രത്തോളം സംതൃപ്തരാണെന്ന് വിലയിരുത്തുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും സർവേ ലക്ഷ്യമിടുന്നു. ടെലികോം ഉപഭോക്താക്കളെന്ന നിലയിൽ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങൾക്കുള്ള അവബോധവും സർവേയിലൂടെ വിലയിരുത്തും.

Tags:    
News Summary - Oman Launches Telecom Satisfaction Survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.