നെസ്റ്റോ ഒമാൻ ഷോപ്പിങ് ഫെസ്റ്റിവലിന് ബിലാദ് മാളിൽ തുടക്കം
മസ്കത്ത്: നെസ്റ്റോ ഒമാൻ ഷോപ്പിങ് ഫെസ്റ്റിവൽ സീസൺ- 2 ഗ്രാൻഡ് ഉദ്ഘാടനം മബേലയിലെ നെസ്റ്റോ ബിലാദ് മാളിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിൽ ബ്രിഗേഡിയർ അഹമ്മദ് ബിൻ അഈദ് ബിൻ റാഷിദ് അൽബലൂഷി ഉദ്ഘാടനം നിർവഹിച്ചു.
ഒമാനിലെ പ്രശസ്ത ഗായകൻ ഹൈതം റാഫിയുടെ സംഗീതപരിപാടിയും വിവിധ കലാപരിപാടികളും അരങ്ങേറി. ഒക്ടോബർ 15 മുതൽ നവംബർ 28 വരെ 45 ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ ആകർഷകമായ ഓഫറുകളും പ്രത്യേക വിലക്കിഴിവുകളും ഒമാനിലെ മുഴുവൻ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിലും ഉപഭോക്താക്കൾക്കായി ഒരുക്കിയതായും ഷോപ്പിങ്ങിനൊപ്പം വിനോദവും ആഘോഷവും ചേർന്ന വ്യത്യസ്തമായ അനുഭവം നൽകുന്നതായിരിക്കും നെസ്റ്റോ ഷോപ്പിങ് ഫെസ്റ്റിവലെന്നും അധികൃതർ അറിയിച്ചു.
വൈവിധ്യമാർന്ന വിനോദപരിപാടികൾ, ഉപഭോക്താക്കൾക്ക് പങ്കെടുക്കാവുന്ന മത്സരങ്ങൾ, സാമൂഹിക പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാകും. കാമ്പയിനോടനുബന്ധിച്ചുള്ള നറുക്കെടുപ്പിലൂടെ 50 ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.