ഡോ. ​വി​നു​കു​മാ​റി​നും ഭാ​ര്യ അ​ജി​ത നാ​യ​ര്‍ക്കും സു​ഹാ​ര്‍ മ​ല​യാ​ളി സം​ഘം ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

സു​ഹാ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ലി​ന് എ​സ്.​എം.​എ​സ് യാ​ത്ര​യ​യ​പ്പ്

സു​ഹാ​ർ: സു​ഹാ​ര്‍ മ​ല​യാ​ളി സം​ഘം (എ​സ്.​എം.​എ​സ്) ഒ​മാ​നി​ലെ പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​യു​ന്ന സു​ഹാ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി​നു​കു​മാ​റി​നും ഭാ​ര്യ​യും അ​ധ്യാ​പി​ക​യു​മാ​യ അ​ജി​ത നാ​യ​ര്‍ക്കും യാ​ത്ര​യ​യ​പ്പ് ന​ല്‍കി. 14 വ​ര്‍ഷ​മാ​യി സു​ഹാ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ജോ​ലി​ചെ​യ്തു​വ​രു​ന്ന ഇ​രു​വ​ര്‍ക്കും സ്‌​നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പാ​ണ് ഒ​രു​ക്കി​യ​ത്.

മ​ല​യാ​ളി സം​ഘം വൈ​സ് പ്ര​സി​ഡ​ന്റ് സു​നി​ല്‍ കു​മാ​ര്‍ ഉ​പ​ഹാ​രം കൈ​മാ​റി. സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ന്‍ പി​ട്ട​ന്‍, വ​നി​ത വി​ഭാ​ഗം കോ​ഓ​ഡി​നേ​റ്റ​ര്‍ മി​നി സൂ​സ​ന്‍ മ​റ്റു അം​ഗ​ങ്ങ​ളാ​യ വാ​സു​ദേ​വ​ന്‍, സ​ഫ, സ​ന്തോ​ഷ്, ജ​യ​ന്‍ മേ​നോ​ന്‍, ബി​​ജോ​യ്​ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഡോ. ​വി​നു​കു​മാ​റി​ന്റെ സ്വ​ദേ​ശം തി​രു​വ​ല്ല​യാ​ണെ​ങ്കി​ലും ഭോ​പാ​ലി​ല്‍ ആ​ണ് ഇ​നി​യു​ള്ള കാ​ലം കു​ടും​ബ​വു​മാ​യി താ​മ​സി​ക്കാ​ന്‍ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ക​ള്‍ സ്‌​നേ​ഹ​ല്‍ അ​ഞ്ചു വ​ര്‍ഷ​മാ​യി വ​നി​ത​ക​ളു​ടെ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ അം​ഗ​മാ​ണ്. രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ല്‍ ഖ​ത്ത​റി​ല്‍ ഒ​മാ​ന്‍ ക്രി​ക്ക​റ്റി​നു​വേ​ണ്ടി ക​ളി​ക്കു​ക​യും ജ​ര്‍മ​നി​യു​മാ​യി ഒ​മാ​നി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ക​ളു​ടെ ക്രി​ക്ക​റ്റ് ക​ളി​യു​ടെ ഉ​യ​ര്‍ച്ച​ക്കു​കൂ​ടി​യാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തെ​ന്ന് മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ല്‍ വി​നു കു​മാ​ര്‍ പ​റ​ഞ്ഞു. അ​ര്‍ഷ് എ​ന്ന മ​റ്റൊ​രു മ​ക​ന്‍ കൂ​ടി​യു​ണ്ട്.

Tags:    
News Summary - sms farewell to suhar indian school vice principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.