ശൈഖ് മുഹമ്മദ് അലി സഈദ് അൽ ബുസൈദി

ബർകയിലെ പൗരപ്രമുഖൻ ശൈഖ് മുഹമ്മദ് അലി സഈദ് അൽ ബുസൈദി നിര്യാതനായി

ബർക: ബർകയിലെ പൗരപ്രമുഖനും റുബുഅ അൽ ഹറം- ടോപ് ടെൻ കമ്പനിയുടെ സ്പോൺസറുമായ ശൈഖ് മുഹമ്മദ് അലി സഈദ് അൽ ബുസൈദി (75) നിര്യാതനായി. കേരളവുമായും മലയാളികളുമായും ഏറെ അടുപ്പവും സനേഹവും പുലർത്തിയിരുന്ന ശൈഖ് മുഹമ്മദ് അലി സഈദ് അൽ ബുസൈദി 35 വർഷമായി ടോപ്ടെൻ സ്​പോൺസറാണ്. ഒമാനികളും മലയാളികളുമുൾപ്പെടെ 200ഓളം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ജീവനക്കാരുടെ കുടുംബ വിശേഷാവസരങ്ങളിലും ചികിൽസാവശ്യാർഥവും പല അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്. ഭാര്യയും സുലൈമാൻ അൽ ബുസൈദി, അലി അൽ ബുസൈദി, ഇബ്രാഹിം അൽ ബുസൈദി, അഹമ്മദ് അൽ ബുസൈദി, നിസാർ അൽ ബുസൈദി, പരേതരായ ഖലീഫ അൽ ബുസൈദി, ഖാലിദ് അൽ ബുസൈദി എന്നീ ആൺമക്കളും നാല് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം.

1988ൽ കുറ്റ്യാടി കായക്കൊടിയിലെ കുറ്റിൽ അബ്ദുൾ ഹമീദാണ് റുബുഅ അൽ ഹറം-ടോപ് ടെൻ കമ്പനി സ്ഥാപിച്ചത്. ജീവനക്കാരുമായി ഏറെ ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്ന ശൈഖ് മുഹമ്മദ് അലി സഈദ് അൽ ബുസൈദിയുടെ വിയോഗത്തിൽ കമ്പനിയിലെ മുഴുവൻ ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.