സാപിൽ അക്കാദമി സംഘടിപ്പിച്ച എസ്.എഫ്.ടി സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ ബ്രദേഴ്സ് എഫ്.സി ടീമിന് ട്രോഫി സമ്മാനിക്കുന്നു
സലാല: സാപിൽ അക്കാദമി സംഘടിപ്പിച്ച എസ്.എഫ്.ടി സീസൺ രണ്ട് ഫുട്ബാൾ ടൂർണമെന്റിൽ ബ്രദേഴ്സ് എഫ്.സി വിജയികളായി. ഫൈനലിൽ ബംഗ്ലാദേശ് ടീം ക്രോണിക് എഫ്.സി യെയാണ് ഇവർ പരാജയപ്പെടുത്തിയത്.
ഓരോ ഗോൾ വീതം അടിച്ച് സമനിലയിലായ മത്സരം ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. രണ്ടാഴ്ചയായി നടന്ന ടൂർണമെന്റിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്. മികച്ച കളിക്കാരനായി ക്രോണിക് എഫ്.സിയുടെ ആതിഖിനെയും ഡിഫന്ററായി സഹദിനെയും തെരഞ്ഞെടുത്തു.
സാപിൽ എഫ്.സിയുടെ സുഹൈലാണ് ടോപ് സ്കോറർ. അഫ്ലാലാണ് മികച്ച ഗോൾ കീപ്പർ. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി ഹുസൈനെയും തെരഞ്ഞെടുത്തു.
വിജയികൾക്ക് മലയാള വിഭാഗം കൺവീനർ ഷബീർ കാലടി. ഒമാനി കോച്ച് താരിഖ് അൽ മസ്ഹലി, മാപ്പിള കലാവേദി കൺവീനർ ആർ.കെ.അഹമ്മദ്, റസാഖ് ചാലിശ്ശേരി, അൻസാർ മുഹാമ്മദ് ,സിറാജ് സിദാൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാപിൽ അക്കാദമി ഡയറക്ടർ നൂർ നവാസ്, ശിഹാബ് കാളികാവ്, സഹീർ, ഫാഹിം, തലാൽ എന്നിവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.