????? ????????? ?????? ???????? ???. ????????????? ???? ??????? ??? ??????

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​ണ്ണ പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ അ​ൽ റും​ഹി​ക്ക്​ ലോ​ക ​ത്തി​ലെ മി​ക​ച്ച ഉൗ​ർ​ജ​മ​ന്ത്രി​ക്കു​ള്ള പെ​ട്രോ​ളി​യം ഇ​ക്ക​ണോ​മി​സ്​​റ്റ്​ മാ​സി​ക​യു​ടെ പു​ര​സ്​​ കാ​രം. ല​ണ്ട​ൻ കേ​ന്ദ്ര​മാ​യു​ള്ള മാ​സി​ക ഇൗ ​വ​ർ​ഷ​ത്തെ എ​ന​ർ​ജി എ​ക്​​സി​ക്യൂ​ട്ടി​വ്​ ആ​യി ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി സി.​ഇ.​ഒ ഹാ​രി​ബ്​ അ​ൽ കി​താ​നി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. അ​വാ​ർ​ഡ്​ നേ​ട്ട​ത്തി​ൽ എ​ണ്ണ-​പ്ര​കൃ​തി വാ​ത​ക മ​ന്ത്രാ​ല​യം മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ച്ചു. ആ​ഗോ​ള ഉൗ​ർ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വി​ശി​ഷ്​​ട​മാ​യ പു​ര​സ്​​കാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ്​ പെ​ട്രോ​ളി​യം ഇ​ക്ക​ണോ​മി​സ്​​റ്റ്​ അ​വാ​ർ​ഡി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്.

ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ, പ​ദ്ധ​തി​ക​ൾ, ക​ണ്ടെ​ത്ത​ലു​ക​ൾ തു​ട​ങ്ങി പ​ത്തു​വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള അ​വാ​ർ​ഡു​ക​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ല​ണ്ട​നി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടൊ​പ്പം ഉൗ​ർ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ഞ്ച്​ പേ​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത പു​ര​സ്​​കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​പെ​ക്കി​​െൻറ വാ​ഇ​ൽ അ​ബ്​​ദു​ൽ മു​ആ​തി​യെ ഫ്യൂ​ച്ച​ർ ലീ​ഡ​ർ പു​ര​സ്​​കാ​ര​ത്തി​നാ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.